എം.എഫ്. ഹുസൈൻ
From Wikipedia, the free encyclopedia
ഇന്ത്യയിലെ പ്രശസ്തനായ ആധുനികചിത്രകാരനായിരുന്നു മഖ്ബൂൽ ഫിദാ ഹുസൈൻ (എം.എഫ് ഹുസൈൻ) (സെപ്റ്റംബർ 17 1915 - ജൂൺ 9 2011). ഹുസൈൻ ഒരു ചിത്രകാരനായി അറിയപ്പെട്ടു തുടങ്ങിയത് 1940-കളിലാണ്. 1952-ൽ സൂറിച്ചിൽ അദ്ദേഹത്തിന്റെ ആദ്യത്തെ ഏകാംഗ ചിത്രപ്രദർശനം നടന്നു. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹത്തിന്റെ സൃഷ്ടികൾ യൂറോപ്പിലും അമേരിക്കയിലും പരക്കെ അംഗീകാരം നേടി.
ഹുസൈൻ എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ ഹുസൈൻ (വിവക്ഷകൾ) എന്ന താൾ കാണുക. |
എം.എഫ്. ഹുസൈൻ | |
---|---|
ജനനം | മഖ്ബൂൽ ഫിദാ ഹുസൈൻ (1915-09-17)17 സെപ്റ്റംബർ 1915 |
മരണം | 9 ജൂൺ 2011(2011-06-09) (പ്രായം 95) |
ദേശീയത | ഇന്ത്യൻ; ഖത്തറി (2010–2011)[1] |
വിദ്യാഭ്യാസം | സർ ജെ.ജെ. സ്കൂൾ ഓഫ് ആർട്ട് |
അറിയപ്പെടുന്നത് | പെയിന്റിങ്, ചിത്രരചന, എഴുത്ത്, ചലച്ചിത്ര നിർമ്മാതാവ് |
അറിയപ്പെടുന്ന കൃതി | Meenaxi a tale of three cities ,Throughh the eyes of a painter |
പ്രസ്ഥാനം | Progressive Art Group |
പുരസ്കാരങ്ങൾ | പദ്മശ്രീ (1955) പദ്മഭൂഷൻ (1973) പദ്മവിഭൂഷൻ (1991) |
വെബ്സൈറ്റ് | www |
1966-ൽ പത്മശ്രീ,1973 ൽ പത്മഭൂഷൺ,1991 ൽ പത്മവിഭൂഷൺ എന്നീ ബഹുമതികൾ നൽകി ഇന്ത്യാ സർക്കാർ അദ്ദേഹത്തെ ആദരിച്ചു.[2] 1967-ൽ ചിത്രകാരന്റെ കണ്ണുകളിലൂടെ (Through the Eyes of a Painter) എന്ന തന്റെ ആദ്യത്തെ ചലച്ചിത്രം അദ്ദേഹം നിർമ്മിച്ചു. ഈ ചിത്രം ബർലിൻ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുകയും മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ബേർ (സ്വർണ്ണക്കരടി) പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തു. 2010 ൽ ഖത്തർ പൗരത്വം സ്വീകരിച്ചു എം.എഫ്. ഹുസൈൻ[3]