തായ്ലാന്റ് ഉൾക്കടൽ
From Wikipedia, the free encyclopedia
താരതമ്യേന ആഴംകുറഞ്ഞ ഒരു ചെറിയ ഉൾക്കടൽ ആണ് തായ്ലാന്റ് ഉൾക്കടൽ.[1][2] ഗൾഫ് ഓഫ് തായ്ലാന്റ് (Gulf of Thailand), ഗൾഫ് ഓഫ് സാം-സിയാം (സ്യാം) (Gulf of Siam) എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. ദക്ഷിണ ചൈനയുടെ പടിഞ്ഞാറൻ ഭാഗത്തായും ആർക്കിപിലാജിക് സമുദ്രത്തിന്റെ കിഴക്കൻ ഭാഗത്തായും പസഫിക് സമുദ്രത്തിന്റെ പടിഞ്ഞാറാണ് തായ്ലാന്റ് ഉൾക്കടൽ സ്ഥിതിചെയ്യുന്നത്. ഏകദേശം 800 കിലോമീറ്റർ (497 മൈൽ) നീളവും 560 കിലോമീറ്റർ (348 മൈൽ) വീതിയുമാണ് തായ്ലാന്റ് ഉൾക്കടലിന്. 320,000 ചതുരശ്ര കിലേമീറ്റർ (123,553 ചതുരശ്ര മൈൽ) പരന്നുകിടക്കുന്ന ഈ ഉൾക്കടൽ തായ്ലാന്റിനെ അതിന്റെ വടക്കും, പടിഞ്ഞാറും തെക്കുപടിഞ്ഞാറും വലയം ചെയ്തുകിടക്കുകയാണ്. കമ്പോഡിയയുടെയും വിയറ്റനാമിന്റെയും വടക്കുകിഴക്കായും ഉൾക്കടലിന്റെ തെക്കുകിഴക്കായി സൗത്ത് ചൈന കടലുമാണ്.[3][4]
വസ്തുതകൾ Gulf of Thailand, സ്ഥാനം ...
Gulf of Thailand | |
---|---|
Gulf of Siam | |
സ്ഥാനം | Southeast Asia |
നിർദ്ദേശാങ്കങ്ങൾ | 09°30′N 102°00′E |
Type | Gulf |
പ്രാഥമിക അന്തർപ്രവാഹം | South China Sea |
അടയ്ക്കുക