പെരിയാർ ഇ.വി. രാമസ്വാമി നായ്കർ
From Wikipedia, the free encyclopedia
സാമൂഹ്യപരിഷ്കർത്താവായ ഇ.വി.രാമസ്വാമി 1879 സെപ്റ്റംബർ 17-ന് ഈറോഡിൽ ജനിച്ചു. യുക്തിവാദിയായ അദ്ദേഹം വിദ്യാഭ്യാസാനന്തരം സാമൂഹ്യപ്രവർത്തകനായി. “പെരിയാർ“ എന്നു പേരുള്ള അദ്ദേഹം ദ്രാവിഡ കഴകം രൂപവത്കരിക്കുന്നതിൽ സി.എൻ. അണ്ണാദുരൈയോടൊപ്പം മുൻനിരയിൽ തന്നെ നിന്നു. "പെരിയാർ“ യുക്തിവാദപ്രചാരണത്തിൻ തമിഴ്നാട്ടിൽ പ്രഭാഷണങ്ങൾ നടത്തി. ജാതിക്കെതിരെയും ബ്രാഹ്മണ മേധാവിത്വത്തിനെതിരെയുമുള്ള പ്രചാരണങ്ങളും സിദ്ധാന്തങ്ങളും തമിഴ്ജനതയെ വളരെയധികം സ്വാധീനിച്ചു. . ഹിന്ദി ഭാഷയ്ക്കെതിരെയും ഉത്തരേന്ത്യൻ മേധാവിത്വത്തിനെതിരെയും നിരവധി സമരങ്ങൾ സംഘടിപ്പിച്ചു.[1]
- ഈ ലേഖനം പെരിയാർ രാമസ്വാമി എന്ന വിഷയത്തെക്കുറിച്ചുള്ളതാണ്. പെരിയോർ എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കിൽ, പെരിയാർ (നാനാർത്ഥങ്ങൾ) എന്ന താൾ കാണുക.
വസ്തുതകൾ പെരിയാർ, ജനനം ...
പെരിയാർ | |
---|---|
ജനനം | സെപ്റ്റെംബർ 17, 1879 |
മരണം | ഡിസംബർ 24, 1973 |
തൊഴിൽ | വ്യാപാരി, സാമൂഹ്യ പ്രവർത്തകൻ |
ജീവിതപങ്കാളി(കൾ) | നാഗമ്മാൾ,മണിയമ്മ |
അടയ്ക്കുക
തമിഴ് നാട്ടിലെ ഇന്നത്തെ ഇറോഡ് ജില്ലയിലാണ് അദ്ദേഹം ജനിച്ചത്