സാം എസ്മെയിൽ
From Wikipedia, the free encyclopedia
സാം എസ്മെയിൽ (ജനനം: സെപ്റ്റംബർ 17,[1] 1977)[2] നിർമ്മാണ കമ്പനിയായ എസ്മെയിൽ കോർപ്പറേഷൻ ഉടമയായ ഒരു അമേരിക്കൻ ചലച്ചിത്ര-ടെലിവിഷൻ നിർമ്മാതാവും സംവിധായകനും, തിരക്കഥാകൃത്തുമാണ്.[3] റാമി മാലെക് വേഷമിട്ട റോബോട്ട് (2015–2019) എന്ന അവാർഡ് നേടിയ യുഎസ്എ നെറ്റ്വർക്ക് ടെലിവിഷൻ പരമ്പരയുടെ സ്രഷ്ടാവ്, എഴുത്തുകാരൻ, സംവിധായകൻ എന്നീ നിലകളിലാണ് അദ്ദേഹം കൂടതൽ അറിയപ്പെടുന്നത്. കോമറ്റ് (2014) എന്ന ചലച്ചിത്രത്തിൻറെ രചനയും സംവിധാനവും അദ്ദേഹമാണ് നിർവ്വഹിച്ചത്. ജൂലിയ റോബർട്ട്സും ജാനെല്ലെ മോനേയും[4] പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച പ്രശസ്ത ആമസോൺ പ്രൈം വീഡിയോ സൈക്കോളജിക്കൽ ത്രില്ലർ ഹോംകമിംഗ് (2018-2020) സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത അദ്ദേഹം കൂടാതെ യുഎസ്എയുടെ ബ്രിയാർപാച്ച് (2020), സ്റ്റാർസിന്റെ ഗാസ്ലിറ്റ് (2022), പീക്കോക്കിന്റെ ആഞ്ജലിൻ (2022), ദ റിസോർട്ട് എന്നീ പരമ്പരകളും നിർമ്മിച്ചു. 2022-ലെ കണക്കുകൾപ്രകാരം അദ്ദേഹം സംവിധായകനായും രചയിതാവായും പങ്കെടുക്കുന്ന മെട്രോപോളിസ് എന്ന പരമ്പര (1927-ലെ നിശ്ശബ്ദ സിനിമയുടെ ഒരു മിനിസീരീസ്), ലീവ് ദ വേൾഡ് ബിഹൈൻഡ് എന്ന സിനിമ ഉൾപ്പെടെ വരാനിരിക്കുന്ന നിരവധി ടെലിവിഷൻ പരമ്പരകളും സിനിമകളും നിർമ്മിക്കാൻ എസ്മെയിൽ കരാർ ചെയ്യപ്പെട്ടിട്ടുണ്ട്.
സാം എസ്മെയിൽ | |
---|---|
ജനനം | (1977-09-17) സെപ്റ്റംബർ 17, 1977 (46 വയസ്സ്) ഹോബോകെൻ, ന്യൂജേഴ്സി, യു.എസ്. |
വിദ്യാഭ്യാസം | ന്യൂയോർക്ക് യൂണിവേഴ്സിറ്റി (ബി.എ.) ഡാർട്ട്മൗത്ത് കോളേജ് അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (MFA) |
തൊഴിൽ |
|
സജീവ കാലം | 2004–ഇതുവരെ |
അറിയപ്പെടുന്ന കൃതി | മിസ്റ്റർ റോബോട്ട് ഹോംകമിംഗ് കോമറ്റ് |
ജീവിതപങ്കാളി(കൾ) |
എസ്മെയിലിന്റെ കൃതികൾ പലപ്പോഴും അന്യവൽക്കരണം, സാങ്കേതികവിദ്യ, അമേരിക്കൻ സമൂഹം എന്നീ വിഷയങ്ങളിൽ കേന്ദ്രീകരിക്കുന്നതു കൂടാതെ അദ്ദേഹം ഛായാഗ്രാഹകൻ ടോഡ് കാംബെൽ, നിർമ്മാതാവ് ചാഡ് ഹാമിൽട്ടൺ എന്നിവരോടൊപ്പം സഹകരിച്ച് പ്രവർത്തിക്കുന്നതിൻറെ പേരിലും അറിയപ്പെടുന്നു.[5]