ഹഫീസുള്ള അമീൻ
From Wikipedia, the free encyclopedia
അഫ്ഗാനിസ്താന്റെ നാലാമത്തെ പ്രസിഡണ്ടായിരുന്നു ഹഫീസുള്ള അമീൻ (പഷ്തു: حفيظ الله امين) (ജീവിതകാലം:1929 ഓഗസ്റ്റ് 1 - 1979 ഡിസംബർ 27). അഫ്ഗാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയായ പി.ഡി.പി.എയുടെ ഖൽഖ് വിഭാഗത്തിന്റെ നേതാവായിരുന്ന ഇദ്ദേഹം രാജ്യത്തിന്റെ രണ്ടാമത്തെ കമ്മ്യൂണിസ്റ്റ് പ്രസിഡണ്ടാണ്.
വസ്തുതകൾ മുൻഗാമി, പിൻഗാമി ...
ഹഫീസുള്ള അമീൻ حفيظ الله امين | |
അഫ്ഗാനിസ്താന്റെ നാലാമത്തെ പ്രസിഡണ്ട് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താന്റെ രണ്ടാമത് പ്രസിഡണ്ട്. | |
പദവിയിൽ 1979 സെപ്റ്റംബർ 16 – 1979 ഡിസംബർ 27 | |
മുൻഗാമി | നൂർ മുഹമ്മദ് താരക്കി |
---|---|
പിൻഗാമി | ബാബ്രക് കാർമാൽ |
അഫ്ഗാനിസ്താന്റെ 13-മത് പ്രധാനമന്ത്രി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താന്റെ രണ്ടാമത്തെ പ്രധാനമന്ത്രി. | |
പദവിയിൽ 1979 മാർച്ച് 27 – 1979 ഡിസംബർ 27 | |
പ്രസിഡന്റ് | നൂർ മുഹമ്മദ് താരക്കി |
മുൻഗാമി | നൂർ മുഹമ്മദ് താരക്കി |
പിൻഗാമി | ബാബ്രക് കാർമാൽ |
ജനനം | (1929-08-01)ഓഗസ്റ്റ് 1, 1929 പാഗ്മാൻ, അഫ്ഗാനിസ്താൻ |
മരണം | ഡിസംബർ 27, 1979(1979-12-27) (പ്രായം 50) കാബൂൾ, അഫ്ഗാനിസ്താൻ |
രാഷ്ട്രീയകക്ഷി | പി.ഡി.പി.എ. (ഖൽഖ് വിഭാഗം) |
അടയ്ക്കുക
അഫ്ഗാനിസ്താനിലെ കമ്മ്യൂണിസ്റ്റുകൾക്കിടയിൽ നൂർ മുഹമ്മദ് താരക്കിക്കും ബാബ്രക് കാർമാലിനും ശേഷമുള്ള പ്രധാനപ്പെട്ട നേതാവായിരുന്നു ഹഫീസുള്ള അമീൻ. തന്റെ ഭരണകാലത്ത്, മറ്റു കമ്മ്യൂണിസ്റ്റ് നേതാക്കളിൽ നിന്നും വിഭിന്നമായി ആഭ്യന്തരസുരക്ഷയുടെ കാര്യത്തിൽ പാകിസ്താന്റേയും അമേരിക്കയുടേയും താല്പര്യങ്ങൾ കണക്കിലെടുത്ത് ഹഫീസുള്ള അമീൻ, ജനപിന്തുണ വർദ്ധിപ്പിക്കാൻ ശ്രമിച്ചു. ഒരു പഷ്തൂൺ ദേശീയവാദിയായിരുന്ന അമീൻ രാജ്യത്തെ പഷ്തൂൺവൽക്കരിക്കുന്നതിനായി ശ്രമിച്ചു.[1]