ഇസ്ഫഹാൻ
From Wikipedia, the free encyclopedia
ഇറാനിലെ ഇസ്ഫഹാൻ പ്രവിശ്യയുടെ തലസ്ഥാനമാണ് രാജ്യതലസ്ഥാനമായ ടെഹ്റാനിൽനിന്നും 340 kilometres (211 miles) തെക്കായി സ്ഥിതിചെയ്യുന്ന ഇസ്ഫഹാൻ അഥവാ എസ്ഫഹാൻ (Isfahan പേർഷ്യൻ: اصفهان, ഉച്ചാരണംⓘ). 2011 ലെ സെൻസസ് കണക്കുകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 17,56,126 ആണ്.[2]
ഇസ്ഫഹാൻ اصفهان | ||
---|---|---|
city | ||
Ancient names: Spahān, Aspadana | ||
Persian transcription(s) | ||
| ||
Nickname(s): Nesf-e Jahān (Half of the world) | ||
Isfahan | ||
Country | Iran | |
Province | Isfahan | |
County | Isfahan | |
District | Central | |
• Mayor | Mehdi Jamalinejad | |
• City Council | Chairperson Reza Amini | |
• നഗരം | 493.82 ച.കി.മീ.(190.66 ച മൈ) | |
ഉയരം | 1,574 മീ(5,217 അടി) | |
(2011 census) | ||
• city | 1,9,45,765 | |
• മെട്രോപ്രദേശം | 2,391,738 | |
• Population Rank in Iran | 3rd | |
Population Data from 2011 Census[2] | ||
സമയമേഖല | UTC+3:30 (IRST) | |
• Summer (DST) | UTC+4:30 (IRDT 21 March – 20 September) | |
ഏരിയ കോഡ് | 031 | |
വെബ്സൈറ്റ് | www.isfahan.ir |
ഇറാനിലെ പ്രധാന തെക്കുവടക്കൻ പാതയുടെയും കിഴക്കുപടിഞ്ഞാറൻ പാതയുടെയും സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഈ നഗരം ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായിരുന്നു. 1050 മുതൽ 1722 വരെ പ്രത്യേകിച്ചും 16-ആം നൂറ്റാണ്ടിലും 17-ആം നൂറ്റാണ്ടിലും സഫവി സാമ്രാജ്യത്തിന്റെ കീഴിൽ പേർഷ്യയുടെ തലസ്ഥാനമായി ഇസ്ഫഹാൻ അഭിവൃദ്ധിപ്പെട്ടു. ഇന്നും ഈ നഗരം അതിന്റെ മുൻകാല പ്രാഭവം നിലനിർത്തിപ്പോരുന്നു. പേർഷ്യൻ-ഇസ്ലാമിക വാസ്തുകലക്ക് പ്രശസ്തമായ ഇവിടെ മനോഹരങ്ങളായ ഉദ്യാനശൃംഖലകൾ, പള്ളികൾ, മിനാരങ്ങൾ എന്നിവ നിലകൊള്ളുന്നതിനാലാണ് ഇസ്ഫഹാൻ ലോകത്തിന്റെ പകുതിയാണ് ("ഇസ്ഫഹാൻ നിസ്ഫെ ജഹാൻ - Esfahān nesf-e- jahān ast") എന്ന പേർഷ്യൻ പഴംചൊല്ലുണ്ടായത്.[3] ലോകത്തിലെ പൊതു ചത്വരങ്ങളിൽ ഏറ്റവും വലിയവയിൽ ഒന്നാണ് നഖ്ഷെ ജഹാൻ. ഇറാനിയൻ-ഇസ്ലാമിക വാസ്തുകലയുടെ മകുടോദാഹരണമായ ഇത് ഒരു യുനെസ്കൊ ലോക പൈതൃകകേന്ദ്രമാണ്.