ഇൻ സമ്മർ (റെനോയിർ)
അഗസ്റ്റ് റെനോയിരിന്റെ ചിത്രം / From Wikipedia, the free encyclopedia
പിയറി-ആഗസ്റ്റേ റെനോയിർ 1868-ൽ ചിത്രീകരിച്ച ഓയിൽ-ഓൺ-കാൻവാസ് ചിത്രം ആണ് ഇൻ സമ്മർ(French: En été) ഈ ചിത്രത്തിന് മാതൃകയായിരുന്നത് 1866 മുതൽ 1871 വരെ റെനോയിറിന്റെ കൂട്ടുകാരിയായിരുന്ന ഇരുപത് വയസ്സു പ്രായമുള്ള ലിസ ട്രെഹോട്ട് ആയിരുന്നു. 1867-ൽ ചിത്രീകരിച്ചതും 1868-ൽ പാരീസ് സലൂണിൽ റെനോയിറിന്റെ ആദ്യ നിർണായക വിജയമായിരുന്ന ലിസ വിത്ത് എ പാരസോൾ ചിത്രം ഉൾപ്പെടെ 23 തവണയെങ്കിലും അദ്ദേഹം അവരെ ചിത്രീകരിച്ചിരുന്നു. ഈ വിജയം റെനോയിറിനെ വീണ്ടും വരയ്ക്കാൻ പ്രേരിപ്പിക്കുകയും തുടർന്ന് കൂടുതൽ അനൗപചാരികവും അടുപ്പമുള്ളതുമായ ശൈലിയിൽ ചിത്രീകരിക്കാനും തുടങ്ങി.