ഋതു
കാലാവസ്ഥ / From Wikipedia, the free encyclopedia
ഒരു വർഷത്തെ കാലാവസ്ഥയുടെ അടിസ്ഥാനത്തിൽ പലതായി വിഭജിക്കുന്നതിൽ ഒന്നാണ് ഋതു (ഇംഗ്ലീഷ്: Season). ഭൂമിയുടെ സൂര്യനുചുറ്റുമുള്ള പരിക്രമണവും ഭൂമിയുടെ ഭ്രമണാക്ഷത്തിന് ഭ്രമണതലവുമായുള്ള ചരിവുമാണ് ഋതുഭേദങ്ങൾക്ക് കാരണം.
- ഈ പേരിലുള്ള മലയാളചലച്ചിത്രത്തെക്കുറിച്ചറിയാൻ, ദയവായി ഋതു (മലയാളചലച്ചിത്രം) കാണുക.
ധ്രുവീയമേഖലയിലും ഉപധ്രുവീയ മേഖലയിലും പ്രധാനമായും നാല് ഋതുക്കളാണ് ഉള്ളത്.
ഭാരതീയ ദിനദർശിക അടിസ്ഥാനത്തിൽ ഭാരതത്തിൽ ആറ് ഋതുക്കൾ ഉണ്ട്.
- വസന്തം (Spring)- മാഘം, ഫാൽഗുനം എന്നീ മാസങ്ങൾ (ഫെബ്രുവരി ഉത്തരാർധം, മാർച്, ഏപ്രിൽ പൂർവാർധം)
- ഗ്രീഷ്മം (Summer)- ചൈത്രം, വൈശാഖം എന്നീ മാസങ്ങൾ (ഏപ്രിൽ ഉത്തരാർധം, മേയ്, ജൂൺ പൂർവാർധം)
- വർഷം (Monsoon) - ജ്യേഷ്ഠം, ആഷാഢം എന്നീ മാസങ്ങൾ (ജൂൺ ഉത്തരാർധം, ജുലൈ, ഓഗസ്റ്റ് പൂർവാർധം)
- ശരത് (Autumn) - ശ്രാവണം, ഭാദ്രപഥം എന്നീ മാസങ്ങൾ (ഓഗസ്റ്റ് ഉത്തരാർധം, സെപ്റ്റംബർ, ഒക്ടോബർ പൂർവാർധം)
- ഹേമന്തം (Fall) - ആശ്വിനം, കാർതികം എന്നീ മാസങ്ങൾ (ഒക്ടോബർ ഉത്തരാർധം, നവംബർ, ഡിസംബർ പൂർവാർധം)
- ശിശിരം (Winter) - മാർഗശീർഷം, പൗഷം എന്നീ മാസങ്ങൾ (ഡിസംബർ ഉത്തരാർധം, ജനുവരി, ഫെബ്രുവരി പൂർവാർധം)