എവല്യൂഷൻ
From Wikipedia, the free encyclopedia
ഗ്നോമിന്റെ ഔദ്യോഗിക ഈമെയിൽ ക്ലയിന്റാണ് ഗ്നോം എവല്യൂഷൻ. (നോവൽ എവല്യൂഷൻ, സിമിയൻ എവല്യൂഷൻ, എന്നീ പേരുകളിലാണ് നോവൽ 2003-ൽ സിമിയൻ(Ximian) ഏറ്റെടുക്കുന്നതിന് മുമ്പ് അറിയപ്പെട്ടിരുന്നത്) ഗ്നോമിന്റെ ഔദ്യോഗിക വ്യക്തിഗത ഇൻഫോർമേഷൻ മാനേജരാണ്. 2004 സെപ്റ്റംബറിൽ ഗ്നോം 2.8 പതിപ്പിനൊപ്പം എവല്യൂഷൻ 2.0 ഉൾപ്പെടുത്തിയതു മുതൽ ഇത് ഗ്നോമിന്റെ ഔദ്യോഗിക ഭാഗമാണ്.[5] ഇതിന്റെ സമ്പർക്കമുഖവും പ്രവർത്തനവും ഏതാണ്ട് മൈക്രോസോഫ്റ്റ് ഔട്ട്ലുക് എക്സ്പസ്സിനു തുല്യമാണ്. ഈമെയിൽ നിയന്ത്രണത്തിനൊപ്പം അഡ്രസ് ബുക്ക്, കലണ്ടർ, ടാസ്ക് മാനേജ്മെന്റ്, നോട്ട് ടേക്കിങ് മുതലായ സവിശേഷതകളുമുണ്ട്. പോപ് 3, ഐമാപ് പ്രോട്ടോക്കോളുകളെ പിന്തുണയ്ക്കുന്ന എവല്യൂഷൻ ഗ്നു ജി.പി.എല്ലിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഗ്നു ലെസ്സർ ജനറൽ പബ്ലിക് ലൈസൻസിന്റെ (എൽജിപിഎൽ) നിബന്ധനകൾക്ക് കീഴിൽ ലൈസൻസുള്ള സ്വതന്ത്ര സോഫ്റ്റ്വെയറാണ് എവല്യൂഷൻ.
Original author(s) | Ximian |
---|---|
വികസിപ്പിച്ചത് | The GNOME Project |
ആദ്യപതിപ്പ് | 10 മേയ് 2000; 23 വർഷങ്ങൾക്ക് മുമ്പ് (2000-05-10)[1] |
Stable release | |
റെപോസിറ്ററി | |
ഭാഷ | C (GTK) |
ഓപ്പറേറ്റിങ് സിസ്റ്റം | Unix-like |
ലഭ്യമായ ഭാഷകൾ | 53 languages with more than 80% translation[3] |
തരം | Personal information manager |
അനുമതിപത്രം | LGPL-2.1-only[lower-roman 1] and others[4] |
വെബ്സൈറ്റ് | wiki |