ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആൽബങ്ങളുടെ പട്ടിക
From Wikipedia, the free encyclopedia
ഇത് ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട സംഗീത ആൽബങ്ങളുടെ ഒരു പട്ടികയാണ്.ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ആൽബങ്ങളുടെ കണക്കു വിവരങ്ങൾ വിശ്വസനീയമായ സ്രോതസ്സ് വഴി പ്രസിദ്ധീകരിച്ചിട്ടുള്ളതാണ് .ഈ പട്ടികയിൽ നല്കിയ ആൽബങ്ങൾ ലോകവ്യാപകമായി കുറഞ്ഞത് 20 ദശലക്ഷം കോപ്പികൾ വിറ്റഴിക്കപ്പെട്ടതാകുന്നു .ഈ പട്ടിക സ്റ്റുഡിയോ ആൽബങ്ങൾ, വലിയ ഹിറ്റുകൾ, സമാഹാരങ്ങൾ, വിവിധ കലാകാരന്മാർ, ചലച്ചിത്രഗാനങ്ങൾ, റീമിക്സുകൾ എന്നിവ ഉൾപ്പെടെയുള്ള ഏതുതരം ആൽബങ്ങളും ചേർക്കാവുന്നതാണ്.
കണക്കുകൾ പ്രകാരം മൈക്കൽ ജാക്സൺന്റെ ത്രില്ലർ ആൽബം, ലോകവ്യാപകമായി 65 ദശലക്ഷം കോപ്പികൾ വിറ്റുവരവോടെ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ആൽബം ആണ്. എന്നാൽ ചില കണക്കുകൾ ത്രില്ലർ 110 ദശലക്ഷത്തിലേറെ വിറ്റഴിക്കപെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. നിലവിൽ അഞ്ച് ആൽബങ്ങളുമായി ജാക്സൺ ആണ് ഈ പട്ടികയിൽ മുന്നിൽ , മഡോണയ്ക്ക് നാലും ദി ബീറ്റിൽസ് , ഷാനിയ ട്വയിൻ, സെലീൻ ഡിയോൺ എന്നിവർക്കു മൂന്നു വീതവും കുറഞ്ഞത് 20 ദശലക്ഷവും വിറ്റഴിച്ച ആൽബങ്ങളുണ്ട്.