ഒനൈഡാ ഇന്ത്യർ
From Wikipedia, the free encyclopedia
ഒരു അമേരിന്ത്യൻ ജനവർഗ്ഗമാണ് ഒനൈഡാ. ന്യൂയോർക്ക് സംസ്ഥാനത്തെ ഗോത്രസഖ്യമായ ഇറക്വോയ് ലീഗിലെ ഒരു ഘടക ഗോത്രമാണിത്. മൊഹാവ്ക്ക്, ഒനോണ്ടാഗാ, കയുഗാ, സെനെകാ, ടസ്കോറിയ എന്നീ അമേരിന്ത്യൻ ജനവർഗങ്ങളായിരുന്നു ഇറക്വോയ് ലീഗിലെ മറ്റ് അംഗഗോത്രങ്ങൾ. പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിൽ വടക്കേ അമേരിക്കയുടെ കിഴക്കൻ പ്രദേശങ്ങളിലെ ഭരണം നിയന്ത്രിച്ചിരുന്ന ഇറക്കോയ് ലീഗിന്റെ ഭാഗമെന്ന നിലയിൽ ഒനൈഡാ ഇന്ത്യർക്ക് ഗണ്യമായ പ്രാധാന്യമുണ്ടായിരുന്നു. വടക്കേ അമേരിക്കയുടെ മേൽ ആധിപത്യം ഉറപ്പിക്കുന്നതിനുവേണ്ടി ഫ്രഞ്ചുകാരും ബ്രിട്ടീഷ്കാരും തമ്മിൽ നടത്തിയ പോരാട്ടത്തിൽ ഒനൈഡാ ഇന്ത്യർ ഇറക്വോയ്ലീഗിലെ മറ്റു അംഗഗോത്രങ്ങളോടൊപ്പം തന്ത്രപ്രധാനമായ പങ്കുവഹിച്ചു.[2]
വസ്തുതകൾ Total population, Regions with significant populations ...
Total population | |
---|---|
15,388 | |
Regions with significant populations | |
United States (Wisconsin, New York) | 10,309 and 1,109[1] |
കാനഡ (Ontario) | 3,970[1] |
Languages | |
Oneida, English, other Iroquoian Languages | |
Religion | |
Kai'hwi'io, Kanoh'hon'io, Kahni'kwi'io, Christianity, Longhouse, Handsome Lake, Other Indigenous Religion | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Seneca Nation, Onondaga Nation, Tuscarora Nation, Mohawk Nation, Cayuga Nation, other Iroquoian peoples |
അടയ്ക്കുക