കരാജ്
From Wikipedia, the free encyclopedia
കരാജ് (പേർഷ്യൻ: کرج, pronounced [kæˈɾædʒ] ⓘ) ഇറാനിലെ അൽബോർസ് പ്രവിശ്യയുടെ തലസ്ഥാനവും ഫലത്തിൽ ടെഹ്റാനിലെ ഒരു ഉപഗ്രഹ നഗരവുമാണ്.[3][4] 2016 ലെ കനേഷുമാരി പ്രകാരം 1.97 ദശലക്ഷത്തോളം ജനസംഖ്യയുള്ള ഈ നഗരം സ്ഥിതിചെയ്യുന്ന കൗണ്ടിയുടെ 1,419ചതുരശ്ര കിലോമീറ്റർ (548 ചതുരശ്ര മൈൽ) പ്രദേശത്തിൻറെ ഭൂരിഭാഗവും പരുക്കൻ പർവതപ്രകൃതിയുള്ളതാണ്. ടെഹ്റാൻ, മഷാദ്, ഇസ്ഫഹാൻ എന്നിവയ്ക്ക് ശേഷം ഇറാനിലെ നാലാമത്തെ വലിയ നഗര പ്രദേശമാണ് ഇതിൻറെ നഗരപ്രദേശം.[5] മുൻ സെൻസസ് മുതൽ എഷ്റ്റെഹാർഡ് കൗണ്ടിയും ഫാർഡിസ് കൗണ്ടിയും കരാജ് കൗണ്ടിയിൽ നിന്ന് വേർപെടുത്തി.[6]
കരാജ് کرج | ||||||||
---|---|---|---|---|---|---|---|---|
City | ||||||||
Panoramic, Suleymanieh Palace, Boulevard Taleghani, Tulips Festival, Karaj Reservoir in the Alborz Mountains, Aderan Village | ||||||||
| ||||||||
Coordinates: 35°50′45″N 50°58′16″E | ||||||||
Country | Iran | |||||||
Province | അൽബോർസ് | |||||||
County | കരാജ് | |||||||
Bakhsh | Central | |||||||
• Mayor | മെഹർദാദ് കിയാനി | |||||||
• നഗരസഭാ ചെയർമാൻ | ജവാദ് ചപർദാർ | |||||||
• City | 162 ച.കി.മീ.(63 ച മൈ) | |||||||
ഉയരം | 1,312 മീ(4,304 അടി) | |||||||
(2016 Census) | ||||||||
• നഗരപ്രദേശം | 1,970,000 [1] | |||||||
• മെട്രോപ്രദേശം | 2,512,737 [2] | |||||||
• Population Rank in Iran | 4th | |||||||
സമയമേഖല | UTC+3:30 (IRST) | |||||||
• Summer (DST) | UTC+4:30 (IRDT) | |||||||
ഏരിയ കോഡ് | 026 | |||||||
Climate | BSk | |||||||
വെബ്സൈറ്റ് | karaj.ir |
കരാജിന്റെ ആദ്യകാല രേഖകൾ ബിസി മുപ്പതാം നൂറ്റാണ്ടിലേതാണ്. സഫാവിദ്, ഖ്വജർ രാജവംശങ്ങളുടെ ഭരണത്തിൻ കീഴിൽ വികസിതമായ ഈ നഗരത്തിൽ ആ കാലഘട്ടങ്ങളിലെ നിരവധി ചരിത്രപരമായ കെട്ടിടങ്ങളും സ്മാരകങ്ങളും നിലിനിൽക്കുന്നു. നിരവധി മരങ്ങൾ, നദികൾ, ഹരിത സമതലങ്ങൾ തുടങ്ങിയ പ്രകൃതി വിഭവങ്ങളുടെ ആധിക്യം ഈ നഗരത്തിന് അസാധാരണമായ ഒരു കാലാവസ്ഥ പ്രദാനം ചെയ്യുന്നു. ടെഹ്റാൻ നഗരത്തിനുശേഷം, ഇറാനിലെ ഏറ്റവും വലിയ കുടിയേറ്റ സൗഹൃദ നഗരമായ കരാജിന്, ഇക്കാരണത്താൽ "ലിറ്റിൽ ഇറാൻ" എന്ന് വിളിപ്പേര് ലഭിച്ചു.