കോൺ സഹോദരിമാർ
From Wikipedia, the free encyclopedia
ക്ളാരിബെൽ കോൺ (1864-1929), എറ്റ കോൺ (1870-1949) എന്നിവരെ ചേർത്ത് കോൺ സഹോദരിമാർ എന്നറിയപ്പെടുന്നു, 20-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ അമേരിക്കൻ ആർട്ട് കളക്ടർമാർ, ലോക സഞ്ചാരികൾ, സാമൂഹ്യപ്രവർത്തകർ എന്നീ നിലകളിൽ അവർ സജീവമായിരുന്നു. ഇംഗ്ലീഷ്:the Cone sisters. ക്ലാരിബെൽ ഒരു ഡോക്ടറായും എറ്റ ഒരു പിയാനിസ്റ്റായും പരിശീലിച്ചു. ഹെൻറി മാറ്റിസെ, പാബ്ലോ പിക്കാസോ, ഗെർട്രൂഡ് സ്റ്റെയ്ൻ എന്നിവരായിരുന്നു അവരുടെ സാമൂഹിക വലയം. അവർ അവരുടെ ബാൾട്ടിമോർ അപ്പാർട്ടുമെന്റുകളിൽ അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും അറിയപ്പെടുന്ന ആധുനിക കലയുടെ ശേഖരങ്ങളിലൊന്ന് തയ്യാറാക്കിയിരുന്നു. ഈ ശേഖരം ഇപ്പോൾ ബാൾട്ടിമോർ മ്യൂസിയം ഓഫ് ആർട്ടിന്റെ ഒരു വിഭാഗമാണ്. 2002-ൽ അവരുടെ ശേഖരത്തിന്റെ മതിപ്പ് വില ഏകദേശം ഒരു ബില്യൺ യു.എസ്. ഡോളറായിരുന്നു.
വസ്തുതകൾ കോൺ സഹോദരിമാർ, ജനനം ...
കോൺ സഹോദരിമാർ | |
---|---|
ജനനം | Claribel – (1864-11-14)നവംബർ 14, 1864, Etta – (1870-11-30)നവംബർ 30, 1870 ജോൺസ്ബോറോ, ടെന്നസി |
മരണം | Claribel – സെപ്റ്റംബർ 20, 1929(1929-09-20) (പ്രായം 64), Etta – ഓഗസ്റ്റ് 31, 1949(1949-08-31) (പ്രായം 78) |
അന്ത്യ വിശ്രമം | Druid Ridge Cemetery[1] |
ദേശീയത | അമേരിക്കൻ |
വിദ്യാഭ്യാസം | വെസ്റ്റേൺ ഫീമെയിൽ ഹൈസ്കൂൾ വിമൻസ് മെഡിക്കൽ കോളേജ് (ക്ലാരിബെൽ)]] |
തൊഴിൽ | Art collectors Physician/researcher (Claribel) |
മാതാപിതാക്ക(ൾ) | Herman (Kahn) Cone Helen (Guggenheimer) Cone |
അടയ്ക്കുക