ക്രിക്കറ്റ് ലോകകപ്പ് 2015
From Wikipedia, the free encyclopedia
ഐ.സി.സി.യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ പതിനൊന്നാമത് പതിപ്പാണ് ക്രിക്കറ്റ് ലോകകപ്പ് 2015. ഈ ടൂർണമെന്റ് 2015 ഫെബ്രുവരി 14 മുതൽ മാർച്ച് 29 വരെ ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിൽ വെച്ച് നടന്നു [2]. മെൽബൺ, സിഡ്നി, ബ്രിസ്ബെയ്ൻ ,അഡലെയ്ഡ്, പെർത്ത്, ഹൊബാർട്, കാൻബറ, ഓക്ലൻഡ്, വെല്ലിംഗ്ടൺ, ക്രൈസ്റ്റ്ചർച്ച്, ഹാമിൽടൺ, നേപ്പിയർ, ഡുനെഡിൻ, നെൽസൺ എന്നീ നഗരങ്ങളിലായി നടന്ന മൽസരങ്ങളിൽ മൊത്തം പതിനാല് ടീമുകൾ പങ്കെടുത്തു.1992നു ശേഷം ആദ്യമായാണ് ഓസ്ട്രേലിയയും ന്യൂസിലൻഡും ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. ഫെബ്രുവരി 14 നു ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലീ ഓവലിൽ നടന്ന ഉദ്ഘാടന മൽസരത്തിൽ ആതിഥേയരായ ന്യൂസിലൻഡ് ശ്രീലങ്കയെ 98 റൺസിനു തോല്പിച്ചു.മാർച്ച് 29നു ഓസ്ട്രേലിയയിലെ മെൽബണിൽനടന്ന കലാശപ്പോരാട്ടത്തിൽ ന്യൂസിലൻഡിനെ തോല്പിച്ച് ഓസ്ട്രേലിയ ലോകകപ്പ് ജേതാക്കളായി. തുടർച്ചയായ രണ്ടാം തവണയും സച്ചിൻ തെൻഡുൽക്കറിനെ ക്രിക്കറ്റ് ലോകകപ്പിന്റെ അംബാസഡറായി അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി തിരഞ്ഞെടുത്തു.
- ഈ ലേഖനം 2015-ലെ ക്രിക്കറ്റ് ലോകകപ്പ് എന്ന വിഷയത്തെക്കുറിച്ചുള്ളതാണ്. ക്രിക്കറ്റ് ലോകകപ്പ് എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കിൽ, ക്രിക്കറ്റ് ലോകകപ്പ് എന്ന താൾ കാണുക.
തീയതി | ഫെബ്രുവരി–മാർച്ച് |
---|---|
സംഘാടക(ർ) | അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി |
ക്രിക്കറ്റ് ശൈലി | ഏകദിന ക്രിക്കറ്റ് |
ടൂർണമെന്റ് ശൈലി(കൾ) | റൗണ്ട് റോബിൻ & നോക്കൗട്ട് |
ആതിഥേയർ | ഓസ്ട്രേലിയ ന്യൂസിലാൻഡ് |
ജേതാക്കൾ | ഓസ്ട്രേലിയ |
പങ്കെടുത്തവർ | 14[1] |
ആകെ മത്സരങ്ങൾ | 49 |
ടൂർണമെന്റിലെ കേമൻ | മിച്ചൽ സ്റ്റാർക്ക് |
ഏറ്റവുമധികം റണ്ണുകൾ | മാർട്ടിൻ ഗപ്റ്റിൽ |
ഏറ്റവുമധികം വിക്കറ്റുകൾ | മിച്ചൽ സ്റ്റാർക്ക് ട്രെന്റ് ബൗൾട്ട് |
ഔദ്യോഗിക വെബ്സൈറ്റ് | ഐ.സി.സി. ക്രിക്കറ്റ് |
← 2011 2019 → |