ഗുൾബുദ്ദീൻ ഹെക്മത്യാർ
From Wikipedia, the free encyclopedia
അഫ്ഗാനിസ്താനിലെ മുൻ പ്രധാനമന്ത്രിയും പ്രമുഖ അഫ്ഗാൻ മുജാഹിദീൻ രാഷ്ട്രീയ-സൈനികവിഭാഗമായ ഹിസ്ബ് ഇ ഇസ്ലാമിയുടെ സ്ഥാപകനും നേതാവുമാണ് ഗുൾബുദ്ദീൻ ഹെക്മത്യാർ (പഷ്തു: ګلبدین حکمتیار) (ജനനം 1947). 1980-കളിൽ സോവിയറ്റ് സേനക്കെതിരെയുള്ള അഫ്ഗാൻ പ്രതിരോധത്തിലും, തുടർന്ന് തൊണ്ണൂറുകളിലെ ആഭ്യന്തരയുദ്ധങ്ങളിലും പ്രമുഖപങ്കുവഹിച്ച മൗലിക ഇസ്ലാമികവാദി കക്ഷിയായിരുന്നു, ഹെക്മത്യാറിന്റെ ഹിസ്ബ് ഇ ഇസ്ലാമി. ഇദ്ദേഹം 1993 മുതൽ 1994 വരെ മുജാഹിദിൻ ഭരണ അഫ്ഗാനിസ്താന്റേയും പിന്നീട് 1996-97 കാലയളവിൽ വടക്കൻ സഖ്യത്തിന്റേയും പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട്.
ഗുൾബുദ്ദീൻ ഹെക്മത്യാർ ګلبدین حکمتیار | |
---|---|
അഫ്ഗാനിസ്താന്റെ പ്രധാനമന്ത്രി | |
ഓഫീസിൽ 1993 ജൂൺ 17 – 1994 ജൂൺ 28 | |
രാഷ്ട്രപതി | ബുർഹനുദ്ദീൻ റബ്ബാനി |
മുൻഗാമി | അബ്ദുൾ സബുർ ഫരീദ് കോഹിസ്താനി |
പിൻഗാമി | അർസല റഹ്മാനി (താൽക്കാലികം) |
ഓഫീസിൽ 1996 ജൂൺ 26 – 1996 സെപ്റ്റംബർ 27 | |
രാഷ്ട്രപതി | ബുർഹനുദ്ദീൻ റബ്ബാനി |
മുൻഗാമി | അഹ്മദ് ഷാ അഹ്മദ്സായ് (താൽക്കാലികം) |
പിൻഗാമി | മുഹമ്മദ് റബ്ബാനി |
വടക്കൻ സഖ്യത്തിന്റെ പ്രധാനമന്ത്രി | |
ഓഫീസിൽ 1996 സെപ്റ്റംബർ 27 – 1997 ഓഗസ്റ്റ് 11 | |
രാഷ്ട്രപതി | ബുർഹനുദ്ദീൻ റബ്ബാനി |
മുൻഗാമി | പുതിയ പദവി |
പിൻഗാമി | അബ്ദുൾ റഹീം ഗഫൂർസായ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Infobox Military Person കുന്ദുസ്, അഫ്ഗാനിസ്താൻ |
മരണം | Infobox Military Person |
അന്ത്യവിശ്രമം | Infobox Military Person |
രാഷ്ട്രീയ കക്ഷി | ഹിസ്ബ്-ഇ ഇസ്ലാമി |
മാതാപിതാക്കൾ |
|
Military service | |
Allegiance | അഫ്ഗാൻ മുജാഹിദീൻ ഹിസ്ബ് ഇ ഇസ്ലാമി (ഗുൾബുദ്ദീൻ) |
Years of service | 1975 – present |
Commands | ഹിസ്ബ് ഇ ഇസ്ലാമി (ഗുൾബുദ്ദീൻ) |
Battles/wars | അഫ്ഗാനിസ്താനിലെ സോവിയറ്റ് യുദ്ധം അഫ്ഗാൻ ആഭ്യന്തരയുദ്ധം അഫ്ഗാനിസ്താനിലെ യുദ്ധം (2001–ഇന്നുവരെ) |
മുജാഹിദീൻ നേതാക്കളിലെ വിവാദപുരുഷനായ ഇദ്ദേഹം സോവിയറ്റ് സേനക്കെതിരെ യുദ്ധം ചെയ്യുന്നതിനു പകരം മറ്റു മുജാഹിദ്ദീൻ വിഭാഗങ്ങളുമായി പോരാടുന്നതിലും അന്യായമായി സാധാരണക്കാരെ കൊലപ്പെടുത്തുന്നതിലുമാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്ന് ആരോപണങ്ങളുണ്ട്.[1] ഇങ്ങനെ മറ്റ് പ്രതിരോധകക്ഷികളുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തിയ ചരിത്രമുണ്ടെങ്കിൽക്കൂടിയും[ഖ] സോവിയറ്റ് യൂനിയനെതിരെയുള്ള പോരാട്ടങ്ങൾക്കായി ഏറ്റവുമധികം വിദേശസഹായം കരസ്ഥമാക്കിയ പ്രതിരോധകക്ഷിയായിരുന്നു, ഗുൾബുദ്ദീൻ ഹെക്മത്യാറീന്റെ ഹിസ്ബ് ഇ ഇസ്ലാമി. പാകിസ്താനിൽ കാര്യമായ സ്വാധീനമുള്ള ഇസ്ലാമികപ്രസ്ഥാനമായ ജമാ അത്ത്-ഇ ഇസ്ലാമിയുടേയും, ഐ.എസ്.ഐയുടേയും[ക] ഏറ്റവും പ്രിയപ്പെട്ട കക്ഷിയായിരുന്നു ഇത്.[2]
അൽ ഖ്വയ്ദയുമായും താലിബാനുമായും ചേർന്ന് തീവ്രവാദപ്രവർത്തനങ്ങളിലേർപ്പെടുന്നു എന്നതിന്റെ പേരിൽ 2003-ൽ യു.എസ്. വിദേശകാര്യമന്ത്രാലയം ഇദ്ദേഹത്തെ ആഗോളതീവ്രവാദിയായി പ്രഖ്യാപിച്ചിരിക്കുകയാണ്.[3] ഇന്ന് ഹമീദ് കർസായി നയിക്കുന്ന അഫ്ഗാൻ ഭരണകൂടത്തിന്റെ പ്രധാന എതിരാളികളിലൊരാളായ ഹെക്മത്യാർ, പഷ്തൂൺ ദേശീയവാദത്തിന്റെ വക്താവാണ്.[4]