ഗേൾസ് അറ്റ് ദ പിയാനോ
From Wikipedia, the free encyclopedia
ഫ്രഞ്ച് കലാകാരനായ പിയറി-അഗെസ്റ്റെ റെനോയിറിൻറെ ഇംപ്രഷനിസ്റ്റ് ശൈലിയിൽ ചിത്രീകരിച്ച ഒരു ഓയിൽ-ഓൺ-കാൻവാസ് പെയിന്റിംഗ് ആണ് ഗേൾസ് അറ്റ് ദ പിയാനോ (ഫ്രഞ്ച് : Jeunes filles au piano) 1892-ൽ ലക്സംബർഗ് മ്യൂസിയത്തിൽ അനൗപചാരികമായി ഏർപ്പാടുചെയ്തു വരപ്പിച്ച ചിത്രം ആയിരുന്നു ഇത്. എണ്ണച്ചായയിൽ ഈ ഘടനയുടെ മറ്റ് മൂന്ന് പതിപ്പുകൾ കൂടി റെനോയ്ർ വരച്ചിട്ടുണ്ട്. രണ്ട് സ്കെച്ചുകളിൽ ഒന്ന് എണ്ണച്ചാത്തിലും മറ്റൊന്ന് പേസ്റ്റിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. കച്ചവടക്കാരിൽ നിന്നും ശേഖരണക്കാരിൽ നിന്നും കമ്മീഷൻ ലഭിക്കാൻവേണ്ടി കലാകാരൻ ഒരേ ചിത്രം വീണ്ടും ആവർത്തിച്ചതായിരിക്കാമെന്ന് കരുതുന്നു.[1] ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്, പാരീസിലെ മ്യൂസിയ ഡി l'ഓറൻഗേറി, പാരീസിലെ മ്യൂസിയ ഡി ഓർസെ എന്നിവിടങ്ങളിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു.
വസ്തുതകൾ Jeunes filles au piano, കലാകാരൻ ...
Jeunes filles au piano | |
---|---|
ഇംഗ്ലീഷ്: ഗേൾസ് അറ്റ് ദ പിയാനോ | |
കലാകാരൻ | പിയറി-അഗെസ്റ്റെ റെനോയിർ |
വർഷം | 1892 |
Medium | Oil on canvas |
അളവുകൾ | 116 cm × 90 cm (46 in × 35 in) |
സ്ഥാനം | മ്യൂസി ഡി ഓർസെ, Paris |
അടയ്ക്കുക