ജെസിക്ക സിംപ്സൺ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ജെസിക്ക ആൻ ജോൺസൺ (മുൻകാലത്ത്, സിംപ്സൺ; ജനനം: ജൂലൈ 10, 1980)[3] ഒരു അമേരിക്കൻ ഗായിക, അഭിനേത്രി, ഫാഷൻ ഡിസൈനർ എന്നീ നിലകളിൽ പ്രസിദ്ധയാണ്. കൊളംബിയ റെക്കോർഡ്സുമായി സിംപ്സൺ 17 വയസ്സുണ്ടായിരുന്നപ്പോൾ ഒരു റിക്കോർഡിംഗ് കരാറിൽ ഒപ്പുവയ്ക്കുകയും 1999 ൽ ആദ്യ സ്റ്റുഡിയോ ആൽബം പുറത്തിറക്കുകയും ചെയ്തു. ഈ ആൽബം ലോകമെമ്പാടുമായി നാല് ദശലക്ഷത്തിലധികം പകർപ്പുകൾ വിറ്റഴിക്കുകയും "ഐ വാന ലവ് യു ഫോർവർ" (1999) ബിൽബോർഡ് ഹോട്ട് 100 ൽ മൂന്നാം സ്ഥാനത്തേക്ക് എത്തുകയും ചെയ്തു. രണ്ടാമത്തെ ആൽബത്തിലൂടെ കൂടൂതൽ വിജയം നേടാൻ ശ്രമിച്ച സിംപ്സൺ ഇറെസിസ്റ്റിബിൽ (2001) എന്ന ആൽബത്തിലൂടെ കൂടുതൾ പക്വതയുള്ള ഒരു പ്രതിബിംബം സൃഷ്ടിച്ചെടുത്തു. ഒരു സിംഗിൾ ട്രാക്കായി നിലനിറുത്തിയ ഈ ആൽബത്തിലെ ശീർഷക ഗാനം, ബിൽബോർഡ് ഹോട്ട് 100 ലെ മികച്ച ഇരുപതാം സ്ഥാനത്തുള്ളതും ജെസിക്കയുടെ രണ്ടാമത്തെ സൂപ്പർ ഹിറ്റുമായും മാറി.
ജെസിക്ക സിംപ്സൺ | |
---|---|
ജനനം | ജെസിക്ക ആൻ സിംപ്സൺ (1980-07-10) ജൂലൈ 10, 1980 (43 വയസ്സ്) Abilene, Texas, U.S. |
തൊഴിൽ |
|
സജീവ കാലം | 1998–ഇതുവരെ |
ഉയരം | 160 cm (5 ft 3 in)[1] |
ടെലിവിഷൻ | Newlyweds: Nick and Jessica |
ജീവിതപങ്കാളി(കൾ) |
|
പങ്കാളി(കൾ) | ടോണി റോമോ (2007–09) |
കുട്ടികൾ | 2 |
ബന്ധുക്കൾ | ആഷ്ലി സിംപ്സൺ (sister) |
Musical career | |
വിഭാഗങ്ങൾ |
|
ഉപകരണ(ങ്ങൾ) | Vocals |
ലേബലുകൾ |
|
വെബ്സൈറ്റ് | jessicasimpson |