ജോർജ് സ്റ്റീഫെൻസൻ
ഇംഗ്ലണ്ടിലെ എന്ജിനീർ, "റയിൽവേയുടെ പിതാവ്" എന്നും അറിയപ്പെടുന്നു (1781-1858) / From Wikipedia, the free encyclopedia
നീരാവി എഞിൻ കണ്ടുപിടിച്ച, റെയിൽവേയുടെ പിതാവ്[1] എന്നറിയപ്പെടുന്ന ഇംഗ്ളണ്ടിലെ എന്ജിനീയരായിരുന്നു ജോർജ് സ്റ്റീഫെൻസൻ. 1781-ല്‍ ജൂൺ മാസം 9-മ് തിയതി ജനിച്ചു. ദാരിദ്ര്യം മൂലം വിദ്യാഭ്യാസം ചെയ്യാനാകതെ പശുക്കളേയും കുതിരകളേയും മേയ്ക്കുന്ന ജോലിയിൽ ഏർപ്പെട്ടു. പതിനാലാം വയസ്സിൽ ഒരു യന്ത്രശാലയിൽ ജോലി കിട്ടി. നിശാപാഠശാലയിൽ ചേർന്നു പഠിച്ചു. വിശ്രമവേളകളിൽ യന്ത്രങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ചു കൂടുതൽ പഠിച്ചു. കൽക്കരി ഖനികളിൽ എന്‍ജിനിയറായി പണിയെടുത്തു. ആവിശക്തികൊണ്ട് ഓടിക്കാവുന്ന ഒരു യന്ത്രം നിർമിച്ചു. താമസിയാതെ ലിവർപൂളിൽ നിന്നും മാഞ്ചസ്റ്ററിലേക്ക് ഒരു റയിൽപാത നിർമ്മിക്കുന്നതിനു അദ്ദേഹത്തെ ചുമതലപ്പെടുത്തി. ഈ പാതയിലൂടെ സ്റ്റീഫെൻസൻറെ തീവണ്ടി ഓടി.
വസ്തുതകൾ ജോർജ് സ്റ്റീഫെൻസൻ, ജനനം ...
അടയ്ക്കുക