ഞൊടി
സമയം അളക്കാനുള്ള മൗലിക ഏകകം / From Wikipedia, the free encyclopedia
അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ സമയം അളക്കാനുള്ള മൗലിക ഏകകമാണ് ഞൊടി.[1] ആംഗലേയ ഭാഷയിൽ ഇതിന് സെക്കന്റ് എന്നാണ് പറയുന്നത്. അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ s എന്നു സംജ്ഞകൊണ്ട് സൂചിപ്പിക്കാറുള്ള ഇതിനെ ചിലപ്പോൾ sec. എന്നും ചുരുക്കുയെഴുതാറുണ്ട്. ആദ്യകാലങ്ങളിൽ സൂര്യനുചുറ്റും ഭൂമി പ്രദക്ഷിണം ചെയ്യുന്ന സമയത്തെ ആസ്പദമാക്കിയായിരുന്നു സെക്കന്റിന്റെ നിർവചനം. ഒരു ദിവസം 24 മണിക്കൂറുകളായും, ഒരു മണിക്കൂർ 60 നിമിഷങ്ങളായും ഒരു നിമിഷം 60 സെക്കന്റായും കണാക്കാക്കിവന്നു - അതായത് ഒരു സെക്കന്റ് ഒരു ദിവസത്തിന്റെ 1⁄86 400 ഭാഗമായിരുന്നു.
1967-മുതൽ ഒരു സെക്കന്റിന്റെ നിർവചനം ഒരു സീസിയം-133 അണു, സ്ഥിരാവസ്ഥയിലിരിക്കുമ്പോൾ (Ground State) അതിന്റെ രണ്ട് അതിസൂക്ഷ്മസ്തരങ്ങൾ (Hyper Levels) തമ്മിലുള്ള മാറ്റത്തിനനുസരിച്ചുള്ള വികിരണത്തിന്റെ സമയദൈർഘ്യത്തിന്റെ 9 192 631 770 മടങ്ങ് എന്നാണ്.[1]}}