ടോക്കിയോ ഗോപുരം
From Wikipedia, the free encyclopedia
ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിലെ മിനാറ്റൊയിൽ സ്ഥിതിചെയ്യുന്ന ഒരു സമ്പ്രേക്ഷണ ഗോപുരവും നിരീക്ഷണ ഗോപുരവുമാണ് ടോക്കിയോ ടവർ അഥവാ ടോക്കിയോ ഗോപുരം (東京タワー, Tōkyō tawā?). 332.9 metres (1,092 ft) ഉയരമുള്ള ഈ ഗോപുരം ജപ്പാനിലെ ഏറ്റവും ഉയരംകൂടിയ രണ്ടാമത്തെ നിർമ്മിതിയാണ്. പാരീസിലെ ഐഫൽ ഗോപുരത്തിൽനിന്നും പ്രാചോദനം ഉൾക്കൊണ്ട് ലാറ്റിസ് ഗോപുരമായാണ് ഇതും നിർമിച്ചിരിക്കുന്നത്. വ്യോമ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ഈ ഗോപുരത്തിന് വെളുപ്പ്, അന്താരാഷ്ട്ര ഓറഞ്ച് എന്നീ നിറങ്ങളിൽ പെയിന്റ് ചെയ്തിരിക്കുന്നു.
ടോക്കിയൊ ഗോപുരം | |
---|---|
東京タワー | |
അടിസ്ഥാന വിവരങ്ങൾ | |
നിലവിലെ സ്ഥിതി | Complete |
തരം | സമ്പ്രേക്ഷണ ഗോപുരം നിരീക്ഷണ ഗോപുരം |
സ്ഥാനം | 4-2-8 ഷിബ-കൊയെൻ, മിനാട്ടൊ, ടൊക്കിയോ 105-0011 |
നിർദ്ദേശാങ്കം | 35°39′31″N 139°44′44″E |
നിർമ്മാണം ആരംഭിച്ച ദിവസം | ജൂൺ 1957 |
പദ്ധതി അവസാനിച്ച ദിവസം | 1958 |
Opening | 23 ഡിസംബർ1958 |
ചിലവ് | ¥2.8 ബില്ല്യൺ (1958ലെ US$8.4 മില്യൺ) |
ഉടമസ്ഥത | നിഹോൺ ഡെൻപാറ്റൊ (നിപ്പോൺ ടെലിവിഷൻ സിറ്റി കോർപ്പറേഷൻ.) |
Height | |
Architectural | 333 m (1,093 ft) |
Antenna spire | 332.9 m (1,092 ft)[1] |
മുകളിലെ നില | 249.6 m (819 ft) |
Observatory | 249.6 m (819 ft) |
സാങ്കേതിക വിവരങ്ങൾ | |
നിലകൾ | 16+ |
Lifts/elevators | 4 |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | താച്ചു നൈറ്റൊ[2] |
Structural engineer | നിക്കെൻ സെക്കെയ് ലി.[3] |
പ്രധാന കരാറുകാരൻ | തക്കെനാക്ക കോർപ്പറേഷൻ[2] |
1958-ൽ പണികഴിപ്പിച്ച ഈ ഗോപുരത്തിന്റെ പ്രധാന വരുമാനം വിനോദസഞ്ചാരത്തിൽനിന്നും, മാധ്യമ സംപ്രേഷണത്തിൽനിന്നുമാണ്. ഏകദേശം 15 കോടിയിലധികം ആളുകൾ ഈ ടവർ സന്ദർശിച്ചുകഴിഞ്ഞിരിക്കുന്നു. ഗോപുരത്തിന് കീഴിലുള്ള, ഫൂട്ട്ടൗൺ എന്ന നാലുനില കെട്ടിടത്തിൽ മ്യൂസിയവും, ഭോജനശാലകളും, മറ്റു കടകളുമെല്ലാം പ്രവർത്തിക്കുന്നുണ്ട്. ഗോപുരത്തിൽ രണ്ട് നിരീക്ഷണ ഡെക്കുകളാണുള്ളത് 150 metres (490 ft) ഉയരത്തിൽ രണ്ട് നിലകളിലായുള്ള ഒബ്സർവേറ്ററിയാണ് ആദ്യത്തേത്. 249.6 metres (819 ft) ഉയരത്തിലുള്ള ഒരു ചെറിയ ഒബ്സർവേറ്ററിയാണ് രണ്ടാമത്തേത്.
ടെലിവിഷൻ സംപ്രേഷണ ആവശ്യങ്ങൾക്കുവേണ്ടി നിർമ്മിച്ച ഈ ഗോപുരത്തിൽ, 1961-ൽ റേഡിയോ ആന്റിനകൾ ഘടിപ്പിക്കുകയുണ്ടായി.പക്ഷെ ഇന്ന് ഗോപുരത്തിൽനിന്ന് എൻ എച്ച് കെ(NHK), റ്റി ബി എസ് (TBS), ഫുജി റ്റി വി മുതലായ ജാപ്പനീസ് ചാനലുകളാണ് സമ്പ്രേക്ഷണം ചെയ്യപ്പെടുന്നത് . ഡിജിറ്റൽ ബ്രോഡ്കാസ്റ്റിങ് ആവശ്യങ്ങൾക്കായി കൂടുതൽ ഉയരമുള്ള മറ്റൊരു ഗോപുരവും പിന്നീട് പണികഴിച്ചു. 2012 ഫെബ്രുവരി 29ന് ആരംഭിച്ച ടോക്കിയോ ആകാശവൃക്ഷമായിരുന്നു അത്.
1958-ൽ ഗോപുരത്തിന്റെ നിർമ്മാണം പൂർത്തിയായതോടെ, ഇത് ടോക്കിയോ നഗരത്തിന്റെ തന്നെ ഒരു പ്രധാന ലാൻഡ്മാർക്ക് ആയിമാറി.