ഡെലിബ്ളാറ്റ്സ്കാ പെസ്കാര
From Wikipedia, the free encyclopedia
സെർബിയയിലെ വോജ്വോഡിന പ്രവിശ്യയിൽ 300 ചതുരശ്ര കി.മിയോളം പരന്നു കിടക്കുന്ന മണൽ പ്രദേശം ആണ് ഡെലിബ്ളാറ്റോ മണൽപ്പരപ്പ് (ഡെലിബ്ളാറ്റ്സ്കാ പെസ്കാര). തെക്കൻ ബനാത്തിൽ ഡാന്യൂബ് നദിക്കും കാർപാത്ത്യൻ മലനിരകളുടെ തെക്കു-പടിഞ്ഞാറൻ ചെരിവുകൾക്കും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കോവിൻ മുനിസിപ്പാലിറ്റിയിലെ ഡെലിബ്ളാറ്റോ എന്ന ഗ്രാമത്തിന്റെ പേരിലാണ് ഈ പ്രദേശത്തിന് ഈ പേര് ലഭിച്ചിരിക്കുന്നത്. അണ്ഡാകാരത്തിലുള്ള കുന്നുകളും പുൽപ്രദേശങ്ങളും ആണ് ഈ പ്രദേശത്തിന്റെ പ്രിത്യേകത.
Deliblato Sands | |
---|---|
Делиблатска пешчара Deliblatska peščara | |
Floor elevation | 250 m (820 ft) |
Area | 300 km2 (120 sq mi) |
Geography | |
Location | Banat, Vojvodina, Serbia |
Coordinates | 44°53′01″N 21°05′33″E |
യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മണൽ പ്രദേശം ആണ് ഡെലിബ്ളാറ്റോ. പനോണിയൻ കടൽ ഉൾവലിഞ്ഞുണ്ടായ വലിയൊരു മരുഭൂമി പ്രദേശത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. തദ്ദേശീയമായ പല വൃക്ഷങ്ങളും ചെടികളും മൃഗങ്ങളും ഈ പ്രദേശത്തുണ്ട്. പല സ്പീഷീസുകളും യൂറോപ്പിലും ലോകം ഒട്ടാകെയും വംശ നാശ ഭീഷണി നേരിടുന്നവയും വിരളമായി കാണുന്നവയും ആണ്. ഈ കാരണങ്ങളാൽ ഈ പ്രദേശത്തെ പ്രിത്യേക വന പ്രകൃതി പ്രദേശം ആയി പ്രഖ്യാപിച്ചിട്ടുണ്ട്. സംരക്ഷണ വിഭാഗം 1ൽ പെടുന്ന പ്രദേശമാണിത്.