തകാഷി മുറകാമി
From Wikipedia, the free encyclopedia
ഒരു ജാപ്പനീസ് സമകാലിക കലാകാരനാണ് തകാഷി മുറകാമി (村上 隆, ജനനം: ഫെബ്രുവരി 1, 1962). ഫൈൻ ആർട്സ് മീഡിയയിലും (പെയിന്റിംഗ്, ശിൽപം പോലുള്ളവ) വാണിജ്യ മാധ്യമങ്ങളിലും (ഫാഷൻ, ഉപഭോഗ വസ്തുക്കൾ, അനിമേഷൻ എന്നിവ) ഒരുപോലെ പ്രവർത്തിക്കുന്ന കലാകാരനാണ് അദ്ദേഹം. ജാപ്പനീസ് കലാപാരമ്പര്യത്തിന്റെ സൗന്ദര്യാത്മക സവിശേഷതകളെയും യുദ്ധാനന്തര ജാപ്പനീസ് സംസ്കാരത്തിന്റെയും സ്വഭാവത്തെ സമന്വയിപ്പിക്കുന്നതിന് "സൂപ്പർഫ്ലാറ്റ്" എന്ന പദം അദ്ദേഹം ഉപയോഗിച്ചു. മുറകാമിയുടെയും, അദ്ദേഹം സ്വാധീനിച്ച മറ്റ് ജാപ്പനീസ് കലാകാരന്മാരുടെയും കലാ രീതിയെ വിശേഷിപ്പിക്കാൻ സൂപ്പർഫ്ലാറ്റ് എന്ന പദം ഉപയോഗിക്കാറുണ്ട്.[1]
തകാഷി മുറകാമി | |
---|---|
ജനനം | (1962-02-01) ഫെബ്രുവരി 1, 1962 (62 വയസ്സ്) |
ദേശീയത | ജപ്പാൻ |
വിദ്യാഭ്യാസം | ടൊക്കിയൊ യൂണിവേഴ്സിറ്റി ഓഫ് ആർട്ട്സ് |
പ്രസ്ഥാനം | സൂപ്പർഫ്ലാറ്റ് |
കൈകായ് കിക്കി കമ്പനിയുടെ സ്ഥാപകനും പ്രസിഡന്റുമാണ് മുറകാമി. ഗെയ്സായി എന്ന ദ്വിവത്സര കലാ മേളയുടെ സ്ഥാപകനും സംഘാടകനുമായിരുന്നു അദ്ദേഹം. [2]
കലയും വാണിജ്യപരമായ ബ്രാൻഡിംഗും തമ്മിലുള്ള അതിരുകൾ മങ്ങിക്കുന്നതും, അത്തരമൊരു അതിർത്തിയുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്നതുമാണ് മുറകാമിയുടെ കലാ സൃഷ്ടികൾ.