താഷി&നങ്ഷി മലിക്
From Wikipedia, the free encyclopedia
ലോകത്തിലെ ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടികളായ സെവൻ സമ്മിറ്റുകൾ കീഴടക്കിയ ലോകത്തിലെ ആദ്യ സഹോദരികളും ഇരട്ടകളുമാണ് താഷി മലിക് , നങ്ഷി മലിക് സഹോദരികൾ (ജനനം: 21 ജൂൺ 1991) [1] ,[2] ,[3] ,[4]. ഉത്തര-ദക്ഷിണ ധ്രുവങ്ങളിൽ എത്തി അഡ്വെഞ്ചർ ഗ്രാൻഡ് സ്ലാം , ഉത്തര-ദക്ഷിണ ധ്രുവങ്ങളിലും എവറസ്റ്റ് കൊടുമുടിയും കീഴടക്കി ത്രീ പോൾസ് ചലഞ്ച് പൂർത്തിയാക്കിയ ആദ്യത്തെ സഹോദരികളും ഇരട്ടകളുമാണ് ഇവർ .എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ഇരട്ട സഹോദരികളും ഇവരാണ് [5] ,[6] ,[7]
വസ്തുതകൾ താഷി&നങ്ഷി മലിക്, ജനനം ...
താഷി&നങ്ഷി മലിക് | |
---|---|
ജനനം | (1991-06-21) ജൂൺ 21, 1991 (32 വയസ്സ്) |
ദേശീയത | ഇന്ത്യ |
അറിയപ്പെടുന്ന കൃതി | എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ഇരട്ട സഹോദരികൾ , സെവൻ സമ്മിറ്റുകൾ കീഴടക്കിയ ആദ്യ സഹോദരങ്ങളും ഇരട്ടകളും |
മാതാപിതാക്ക(ൾ) | കേണൽ വീരേന്ദ്ര സിംഗ് മാലിക് ,അഞ്ജു താപ്പ |
അടയ്ക്കുക