ദ ഷെഫേർഡെസ്
വില്യം-അഡോൾഫ് ബോഗുറേ വരച്ച ചിത്രം / From Wikipedia, the free encyclopedia
വില്യം-അഡോൾഫ് ബോഗുറേ 1889-ൽ വരച്ച ഒരു ചിത്രമാണ് ദ ലിറ്റിൽ ഷെഫേർഡെസ്. ഈ ചിത്രം ദ ഷെഫേർഡെസ്(French: Pastourelle) എന്നും അറിയപ്പെടുന്നു. ദക്ഷിണ ഫ്രഞ്ച് ഭാഷയിൽ നിന്നും എടുത്ത ശീർഷകം ആണ് ഈ ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്നത്. കർഷക വേഷത്തിൽ, കാലികളെ മേയ്ക്കുന്ന ഒറ്റപ്പെട്ട ഒരു യുവതി അവളുടെ ചുമലിൽ കുറുകെ ഒരു വടി (കാലിയെ മേയ്ക്കുന്ന വടിയാകാനാണ് സാധ്യത ) തുലനം ചെയ്തുകൊണ്ട് നഗ്നപാദയായി വയലിനരികിൽ നിൽക്കുന്നതായി ചിത്രകാരൻ ചിത്രീകരിച്ചിരിക്കുന്നു. പശ്ചാത്തലത്തിൽ കാളകൾ പുല്ലുമേയുന്നു. തുൾസയിലെ ഫിൽബ്രൂക് മ്യൂസിയത്തിന്റെ ശാഖയിൽ നിലവിൽ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നു.[1][2][3]
വസ്തുതകൾ The Shepherdess, കലാകാരൻ ...
The Shepherdess | |
---|---|
French: Pastourelle | |
കലാകാരൻ | William-Adolphe Bouguereau |
വർഷം | 1889 (1889) |
Medium | oil on canvas |
അളവുകൾ | 158.75 cm × 93.35 cm (62.50 in × 36.75 in) |
സ്ഥാനം | Philbrook Museum of Art |
അടയ്ക്കുക