നോർഫോക്ക്, വിർജീനിയ
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ കോമൺവെൽത്ത് ഓഫ് വെർജീനിയയിലെ ഒരു സ്വതന്ത്ര നഗരമാണ് നോർഫോക്. 2010 ലെ അമേരിക്കൻ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 242,803 ആയിരുന്നു. 2017 ലെ ജനസംഖ്യ 244,703 ആയി കണക്കാക്കപ്പെടുന്നു. ഇത് അയൽനഗരമായ വിർജീനിയ ബീച്ചിനു ശേഷം സംസ്ഥാനത്തെ രണ്ടാമത്തെ ജനസാന്ദ്രതയുള്ള നഗരമാണ്.
നോർഫോക്ക്, വിർജീനിയ | |||
---|---|---|---|
സ്വതന്ത്ര നഗരം | |||
സിറ്റി ഓഫ് നോർഫോക്ക് | |||
ഘടികാരദിശയിൽ മുകളിൽനിന്ന്: നോർഫോക്ക് നഗരകേന്ദ്രം:, ചക്രവാളം എലിസബത്ത് നദിയുടെ എതിരെനിന്നു കാണാവുന്ന രീതിയിൽ , USS വിസ്കോസിൻ ബാറ്റിൽഷിപ്പ് മ്യൂസിയം, പയറിന്റെ സമുദ്ര വീക്ഷണം, ദ ടൈഡ് ലൈറ്റ് റെയിൽ, കപ്പലുകൾ നോർഫോക്ക് നാവികകേന്ദ്രത്തിൽ, ഖെന്റിലെ ചരിത്ര ഭവനങ്ങൾ | |||
| |||
Motto(s): Crescas (Latin for, "Thou shalt grow.") | |||
Coordinates: 36°55′N 76°12′W | |||
Country | United States | ||
State | Virginia | ||
Founded | 1682 | ||
Incorporated | 1736 | ||
• Mayor | Kenny Alexander (D) | ||
• സ്വതന്ത്ര നഗരം | [[1 E+8_m²|250 ച.കി.മീ.]] (96 ച മൈ) | ||
• ഭൂമി | 140 ച.കി.മീ.(54 ച മൈ) | ||
• ജലം | 110 ച.കി.മീ.(42 ച മൈ) | ||
ഉയരം | 2.13 മീ(7 അടി) | ||
(2010) | |||
• സ്വതന്ത്ര നഗരം | 242,823 (78th) | ||
• കണക്ക് (2017) | 2,44,703 | ||
• ജനസാന്ദ്രത | 1,733/ച.കി.മീ.(4,488/ച മൈ) | ||
• നഗരപ്രദേശം | 1,047,869 | ||
• മെട്രോപ്രദേശം | 1,672,319 | ||
സമയമേഖല | UTC−5 (EST) | ||
• Summer (DST) | UTC−4 (EDT) | ||
ZIP code | 23501-23515, 23517-23521, 23523, 23529, 23541, 23551 | ||
ഏരിയ കോഡ് | 757 | ||
FIPS code | 51-57000[1] | ||
GNIS feature ID | 1497051[2] | ||
വെബ്സൈറ്റ് | www |
ഹാംപ്ടൺ റോഡ്സ് മെട്രോപ്പോളിറ്റൻ പ്രദേശത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന നോർഫോക്കിന്റെ നാമകരണം, ചെസാപീക്ക് ഉൾക്കടൽ മുഖത്ത് അതേ പേരിൽ സ്ഥിതിചെയ്യുന്ന ബൃഹത്തായ പ്രകൃതിദത്ത തുറമുഖത്തിൻറെ പേരിൽനിന്നാണ്. വിർജീനിയ ബീച്ച്-നോർഫോക്ക്-ന്യൂപോർട്ട് ന്യൂസ്,VA-NC MSA എന്ന പേരിൽ ഔദ്യോഗികമായി അറിയപ്പെടുന്നതും ഒൻപതു നഗരങ്ങളും ഏഴ് കൗണ്ടികളും ഉൾപ്പെട്ട് രൂപീകൃതവുമായ ഹാംപ്ടൺ റോഡ്സ് മെട്രോ പ്രദേശത്തു സ്ഥിതിചെയ്യുന്ന നഗരങ്ങളിലൊന്നാണിത്. ഈ നഗരത്തിന്റെ പടിഞ്ഞാറൻ അതിര് എലിസബത്ത് നദിയും വടക്കൻ അതിർത്തി ചെസ്സാപ്പിക്ക് ഉൾക്കടലുമാണ്. ഇതിന്റെ തെക്കും കിഴക്കും ദിക്കുകളിൽ യഥാക്രമം സ്വതന്ത്ര നഗരങ്ങളായ ചെസാപീക്ക്, വിർജീനിയ ബീച്ച് എന്നിവ അതിർത്തികളായി വരുന്നു. ഹാംപ്ടൺ റോഡ്സിലെ ഏറ്റവും പഴക്കമേറിയ നഗരങ്ങളിലൊന്നാണ് നോർഫോക്. മേഖലയിലെ ചരിത്ര, നാഗരിക, സാമ്പത്തിക, സാംസ്കാരിക കേന്ദ്രമായി ഈ നഗരം കണക്കാക്കപ്പെടുന്നു.