ബുർഹാനുദ്ദീൻ റബ്ബാനി
From Wikipedia, the free encyclopedia
അഫ്ഗാനിസ്താന്റെ ഒരു മുൻ പ്രസിഡണ്ടും, രാജ്യത്തെ ഒരു പ്രമുഖ ഇസ്ലാമികസംഘടനയായ ജാമിയത്ത്-ഇ ഇസ്ലാമിയുടെ നേതാവുമായിരുന്നു ബുർഹാനുദ്ദീൻ റബ്ബാനി (പേർഷ്യൻ: برهان الدين رباني) (ജനനം:1940 - മരണം: 2011, സെപ്റ്റംബർ 20).[1] 1980-കളിൽ സോവിയറ്റ് യൂനിയന്റെ സൈനികസാന്നിധ്യത്തിനെതിരെ പോരാടിയ അഫ്ഗാനിസ്താനിലെ പ്രമുഖ മൗലിക-ഇസ്ലാമികവാദത്തിലധിഷ്ടിതമായ പ്രതിരോധകക്ഷിയായിരുന്നു ബുർഹാനുദ്ദീൻ നേതൃത്വം നൽകിയ ജാമിയത്ത്-ഇ ഇസ്ലാമി. സോവിയറ്റ് സേനാപിന്മാറ്റത്തിനു ശേഷം 1992 മുതൽ 1996-ൽ കാബൂളിൽ താലിബാൻ ആധിപത്യം സ്ഥാപിക്കുന്നതുവരെ റബ്ബാനി രാജ്യത്തിന്റെ പ്രസിഡണ്ടായിരുന്നു. താലിബാൻ ഭരണകാലത്ത് അവർക്കെതിരെ പോരാടിയ വടക്കൻ സഖ്യം എന്നറിയപ്പെടുന്ന യുണൈറ്റഡ് ഇസ്ലാമിക് ഫ്രണ്ട് ഫോർ ദ് സാൽവേഷൻ ഓഫ് അഫ്ഗാനിസ്താൻ (UIFSA) എന്ന സൈനികസഖ്യത്തിന്റെ രാഷ്ട്രീയനേതാവുമായിരുന്നു റബ്ബാനി.
ബുർഹാനുദ്ദീൻ റബ്ബാനി برهان الدين رباني | |
2001-ലെ ചിത്രം | |
അഫ്ഗാനിസ്താന്റെ മുൻ പ്രസിഡണ്ട് | |
പദവിയിൽ 2001 നവംബർ 13 – 2001 ഡിസംബർ 22 | |
പ്രധാനമന്ത്രി | രാവൻ എ.ജി. ഫർഹാദി |
---|---|
മുൻഗാമി | മുഹമ്മദ് ഒമർ (പരമോന്നതസമിതിയുടെ തലവൻ) |
പിൻഗാമി | ഹമീദ് കർസായ് |
പദവിയിൽ 1992 ജൂൺ 28 – 1996 സെപ്റ്റംബർ 27 | |
പ്രധാനമന്ത്രി | അബ്ദുൾ സാബുർ ഫരീദ് ഗുൾബുദ്ദീൻ ഹെക്മത്യാർ അർസല റഹ്മാനി അഹ്മദ് ഷാ അഹ്മദ്സായ് |
മുൻഗാമി | സിബ്ഗത്തുള്ള മുജദ്ദിദി |
പിൻഗാമി | മുഹമ്മദ് ഒമർ (പരമോന്നതസമിതിയുടെ തലവൻ) |
പദവിയിൽ 1996 സെപ്റ്റംബർ 27 – 2001 നവംബർ 13 | |
പ്രധാനമന്ത്രി | ഗുൾബുദ്ദീൻ ഹെക്മത്യാർ അബ്ദുൾ റഹീം ഗഫൂർസായ് രാവൻ എ.ജി. ഫർഹാദി |
മുൻഗാമി | പുതിയ തസ്തിക |
പിൻഗാമി | തസ്തിക നിർത്തലാക്കി |
ജനനം | 1940 ബദാഖ്ശാൻ, അഫ്ഗാനിസ്താൻ |
മരണം | 2011 സെപ്റ്റംബർ 20 കാബൂൾ, അഫ്ഗാനിസ്താൻ |
രാഷ്ട്രീയകക്ഷി | ജാമിയത്തി ഇസ്ലാമി യുണൈറ്റഡ് നാഷണൽ ഫ്രണ്ട് |
മതം | സുന്നി ഇസ്ലാം |
അഫ്ഗാനിസ്താനിൽ ഹമീദ് കർസായ് സർക്കാരിന്റെ ഏറ്റവും വലിയ രാഷ്ട്രീയ എതിർകക്ഷിയായ യുണൈറ്റഡ് നാഷണൽ ഫ്രണ്ടിന്റെ തലവനും രാജ്യത്തെ ഉന്നതസമാധാനസമിതിയുടെ തലവനുമായിരുന്നു അദ്ദേഹം[2].