മൊസൂൾ മ്യൂസിയം
From Wikipedia, the free encyclopedia
ബാഗ്ദാദിലെ ഇറാഖ് നാഷണൽ മ്യൂസിയത്തിന് ശേഷം ഇറാഖിലെ രണ്ടാമത്തെ ഏറ്റവും വലിയ മ്യൂസിയമാണ് മൊസൂൾ മ്യൂസിയം. 2003 ഇറാഖ് യുദ്ധകാലത്ത് ഇത് കൊള്ളയടിയ്ക്കപ്പെട്ടിട്ടുണ്ട്[1].[2] 1952-ൽ സ്ഥാപിക്കപ്പെട്ട മ്യൂസിയം 1972-ൽ നവീകരിയ്ക്കപ്പെട്ടു. പ്രാചീന അസീറിയൻ കലാരൂപങ്ങൾ ഈ മ്യൂസിയത്തിൽ സംരക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു[3]. മ്യൂസിയങ്ങളിലെ അപൂർവ്വവസ്തുശേഖരത്തിന്റെ മൂല്യം 80 മുതൽ 250 ദശലക്ഷം വരെ വിലമതിക്കാവുന്നതാണെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. 1952-ൽ സ്ഥാപിതമായ മ്യൂസിയത്തിൽ 1972-ൽ പുരാതന അസീറിയൻ കരകൗശല വസ്തുക്കൾ അടങ്ങിയ ഒരു പുതിയ കെട്ടിടം തുറക്കുന്നതുവരെ ഒരു ചെറിയ ഹാൾ ഉണ്ടായിരുന്നു.[4]
വസ്തുതകൾ Former name, സ്ഥാപിതം ...
متحف الموصل | |
Former name | Mosul Museum of History |
---|---|
സ്ഥാപിതം | 1952 (1952) |
സ്ഥാനം | Mosul, Iraq |
നിർദ്ദേശാങ്കം | 36.337923°N 43.139372°E / 36.337923; 43.139372 |
Type | National History Museum |
Collection size | approx. 2,200 pieces |
Director | Zaid Ghazi Saadallah |
Owner | Ministry of Tourism and Antiquities |
അടയ്ക്കുക