മ്യൂസിയം ഓഫ് മോഡേൺ ആർട്ട്
From Wikipedia, the free encyclopedia
ന്യൂയോർക്ക് നഗരത്തിലെ മിഡ്ടൗൺ മാൻഹട്ടനിൽ അഞ്ചാമത്തെയും ആറാമത്തെയും അവെന്യൂവിനിടയിൽ 53 ആം തെരുവിൽ സ്ഥിതിചെയ്യുന്ന ആർട്ട് മ്യൂസിയം ആണ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട് (MoMA).ആധുനിക കലയെ വികസിപ്പിക്കുന്നതിലും ചിത്രങ്ങൾ ശേഖരിക്കുന്നതിലും മോമാ MoMA മുമ്പിലാണ്. ലോകത്തെ ആധുനിക കലയിലെ ഏറ്റവും വലുതും സ്വാധീനം ഉള്ളതുമായ മ്യൂസിയങ്ങളിൽ ഒന്നായി ഇതിനെ വിശേഷിപ്പിക്കാറുണ്ട്.[3] ആധുനികവും സമകാലികവുമായ കലയെക്കുറിച്ചും, രൂപകൽപനയും, ചിത്രരചനയും, ചിത്രങ്ങളും, ശില്പവും, ഫോട്ടോഗ്രാഫിയും, പ്രിന്റുകളും, ചിത്രീകരിച്ചിട്ടുള്ള പുസ്തകങ്ങളും കലാകാരന്മാരുടെ പുസ്തകങ്ങളും, ചലച്ചിത്ര, ഇലക്ട്രോണിക് മാധ്യമങ്ങളും മോമാ ശേഖരണങ്ങളിൽ ഉൾപ്പെടുന്നു.[4]
വസ്തുതകൾ സ്ഥാപിതം, സ്ഥാനം ...
സ്ഥാപിതം | നവംബർ 7, 1929; 94 വർഷങ്ങൾക്ക് മുമ്പ് (1929-11-07) |
---|---|
സ്ഥാനം | 11 West 53rd Street New York, N.Y. 10019 |
നിർദ്ദേശാങ്കം | 40.761484°N 73.977664°W / 40.761484; -73.977664 |
Visitors | 2.8 million (2016)[1] [2] |
Director | Glenn D. Lowry |
Public transit access | Subway: Fifth Avenue / 53rd Street (E and M train) Bus: M1, M2, M3, M4, M5, M7, M10, M20, M50, M104 |
വെബ്വിലാസം | www |
അടയ്ക്കുക