യൂണിവേഴ്സിറ്റി ഓഫ് കാൾഗറി
From Wikipedia, the free encyclopedia
യൂണിവേഴ്സിറ്റി ഓഫ് കാൽഗറി,(U of C അഥവാ UCalgary) കാനഡയിലെ ആൽബെർട്ടയിലെ കാൽഗറിയിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്.1966 ൽ ഒരു സ്വതന്ത്ര, സ്വയംഭരണ സർവകലാശാലയായി പ്രവർത്തിക്കുന്നതിനുമുമ്പ്, 1908 ൽ സ്ഥാപിതമായ അൽബെർട്ട സർവകലാശാലയുടെ കാൽഗറി ശാഖയായി 1944 ൽ ഈ സർവകലാശാല ആരംഭിച്ചു. ഇതിൽ 14 ഫാക്കൽറ്റികളും 85 ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടുകളും സെൻററുകളും ഉൾക്കൊള്ളുന്നു. സർവ്വകലാശാലയുടെ പ്രധാന കാമ്പസ് നഗരത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തെ ചതുർത്ഥാംശത്തിൽ ബോ നദിയ്ക്കു സമീപവും ചെറിയ സൗത്ത് ക്യാമ്പസ് നഗര മദ്ധ്യത്തിലുമായി സ്ഥിതിചെയ്യുന്നു. QS വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിലും (50 ൽ 50) 2016 ലെ ടൈംസ് ഹൈയർ എഡ്യൂക്കേഷൻ റാങ്കിംഗിലും (50 ൽ 50) ഈ സർവ്വകലാശാല കാനഡയിലും വടക്കേ അമേരിക്കയിലും ഒന്നാം സ്ഥാനം നേടി.[5]
ആദർശസൂക്തം | Gaelic: Mo Shùile Togam Suas |
---|---|
തരം | Public |
സ്ഥാപിതം | April 29, 1966; 51 years ago |
സാമ്പത്തിക സഹായം | C$888.099 million (2016)[1] |
ചാൻസലർ | Dr. Robert Thirsk OC OBC |
പ്രസിഡന്റ് | Dr. M. Elizabeth Cannon |
പ്രോവോസ്റ്റ് | Dr. Dru Marshall |
കാര്യനിർവ്വാഹകർ | 4,964[2] |
വിദ്യാർത്ഥികൾ | 30,900[3] |
ബിരുദവിദ്യാർത്ഥികൾ | 24,904[3] |
5,996[3] | |
സ്ഥലം | Calgary, Alberta, Canada |
ക്യാമ്പസ് | Urban, 4.13 km2 |
നിറ(ങ്ങൾ) | Red, gold, and black[4] |
കായിക വിളിപ്പേര് | Dinos |
അഫിലിയേഷനുകൾ | ACU, AUCC, CARL, IAU, U15, U Sports, CWUAA, CUSID, CBIE |
ഭാഗ്യചിഹ്നം | Rex |
വെബ്സൈറ്റ് | University of Calgary |
പ്രമാണം:UofClogohorz.png |
25,000 ലധികം ബിരുദ വിദ്യാർത്ഥികളും 5,000 ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളും ഇവിടെ പ്രവേശനം നേടുന്നു. ഈ സർവ്വകലാശാലയ്ക്ക് 152 രാജ്യങ്ങളിലായി 170,000+ പൂർവ്വവിദ്യാർത്ഥി സമ്പത്തുണ്ട്. ഇവരിൽ ജാവാ കമ്പൂട്ടർ ഭാഷയുടെ ഉപജ്ഞാതാവ് ജെയിസ് ഗോസ്ലിങ്ങ് (OC), കാനഡയുടെ മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പർ, കാനഡയുടെ ബഹിരാകാശ യാത്രികൻ റോബർട്ട് തിർസ്ക്, ലുലുലെമൺ അത്ലെറ്റിക്കയുടെ സ്ഥാപകൻ ചിപ്പ് വിൽസൺ എന്നിവർ ഉൾപ്പെടുന്നു.