രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം
From Wikipedia, the free encyclopedia
തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിൽ രാമേശ്വരം ദ്വീപിനുള്ളിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രമാണ് രാമനാഥസ്വാമി ക്ഷേത്രം. ശ്രീരാമൻ ഇവിടെ വച്ച് രാമ-രാവണയുദ്ധത്തിൽ താൻ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടി ശിവനോട് പ്രാർത്ഥിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. അതിനാൽ രാമേശ്വരം എന്ന പേരുവന്നു[1]. ഈ ക്ഷേത്രം ഇന്ത്യയിലെ നാല് മഹത്തായ ഹൈന്ദവക്ഷേത്രങ്ങളിൽ (ചാരോ ധാം) ഒന്നായി കണക്കാക്കുന്നു. കൂടാതെ ദ്വാദശ ജ്യോതിർലിംഗങ്ങളിൽ തെക്കേയറ്റത്തുള്ള ക്ഷേത്രവുമാണ് ഇത്. വിഷ്ണുവിന്റെ അവതാരമായ ശ്രീരാമൻ പ്രതിഷ്ഠ നടത്തിയ ശിവക്ഷേത്രമായതിനാൽ, ശൈവരും വൈഷ്ണവരും ഒരുപോലെ ഈ ക്ഷേത്രത്തെ കണ്ടുവരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇടനാഴിയുടെ പേരിൽ പ്രസിദ്ധമാണ് ഈ ക്ഷേത്രം. ശൈവസിദ്ധന്മാരായ അറുപത്തിമൂവർ പാടിപ്പുകഴ്ത്തിയ 274 മഹാക്ഷേത്രങ്ങളിലൊന്നാണിത്.
വസ്തുതകൾ രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം, നിർദ്ദേശാങ്കങ്ങൾ: ...
രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 9.288106°N 79.317282°E / 9.288106; 79.317282 |
പേരുകൾ | |
ശരിയായ പേര്: | രാമനാഥ സ്വാമി തിരുക്കോവിൽ |
സ്ഥാനം | |
സ്ഥാനം: | രാമേശ്വരം |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | രാമനാഥസ്വാമി (ശിവൻ) പർവ്വതവർദ്ധിനി അമ്മൻ (പാർവ്വതി) |
ചരിത്രം | |
നിർമ്മിച്ചത്: (നിലവിലുള്ള രൂപം) | unknown |
സൃഷ്ടാവ്: | പാണ്ഡ്യ രാജാക്കന്മാർ |
അടയ്ക്കുക