രാവണൻ
കഥാപാത്രം / From Wikipedia, the free encyclopedia
രാമായണത്തിലെ ഒരു പ്രധാന കഥാപാത്രമാണ് രാവണൻ. ഐതിഹ്യപ്രകാരം രാവണൻ പുരാതനകാലത്ത് ലങ്ക ഭരിച്ചിരുന്ന അസുര ചക്രവർത്തി ആയിരുന്നു. രാമായണത്തിലെ പ്രതി നായകൻ രാവണനാണ്.
രാവണൻ | |
---|---|
ലങ്കയുടെ രാജാവ് | |
ജന്മസ്ഥലം | ബിസ്രാഖ് |
അടക്കം ചെയ്തത് | ലങ്ക |
മുൻഗാമി | കുബേരൻ |
പിൻഗാമി | വിഭീഷണൻ |
ജീവിതപങ്കാളി | മണ്ഡോദരി |
അനന്തരവകാശികൾ | [meghanadha| മേഘനാദൻ] Yohmoththa അതികായ അക്ഷയകുമാരൻ ദേവാന്തക നരാന്തക ത്രിശ്ശിരസ്സ് മന്ഥ |
പിതാവ് | വിശ്രവസ്സ് |
മാതാവ് | കൈകസി |
മതവിശ്വാസം | ശൈവ - ഹിന്ദു |
- തമിഴ് ചലച്ചിത്രത്തിനായി, ദയവായി രാവണൻ (തമിഴ്ചലച്ചിത്രം) കാണുക.
ബ്രഹ്മാവിന്റെ മാനസപുത്രൻമാരായ സനത്കുമാരന്മാർ ഒരിക്കൽ വൈകുണ്ഠം സന്ദർശിച്ചപ്പോൾ ഭഗവാൻ മഹാവിഷ്ണുവിന്റെ ദ്വാരപാലകരായ ജയവിജയന്മാർ അവരെ തടഞ്ഞുനിർത്തുകയും ഇതിൽ കോപിച്ച് സനത് കുമാരൻമാർ അവരെ മൂന്നു ജൻമം അസുരൻമാരായി ഭൂമിയിൽ പിറന്ന് വിഷ്ണുവിനെ ദുഷിച്ച് ജീവിക്കുവാൻ ഇടവരട്ടെ എന്നു ശപിക്കുകയും ചെയ്തു. ഈ മൂന്നു ജൻമങ്ങളിലും വിഷ്ണു തന്നെ അവരെ നിഗ്രഹിക്കുമെന്നും അവർ അരുളിചെയ്തു. ഈ ശാപത്താൽ ആദ്യത്തെ ജൻമം അവർ ഹിരണ്യാക്ഷനും ഹിരണ്യകശിപുവും ആയി പിറന്നു. വരാഹം, നരസിംഹം എന്നീ അവതാരങ്ങളിലൂടെ വിഷ്ണു ഇവരെ നിഗ്രഹിച്ചു. രണ്ടാം ജൻമം ഇവർ രാവണനും കുംഭകർണ്ണനും ആയി പിറന്നു. രാമാവതാരത്തിൽ ഇവർ ഇരുവരും നിഗ്രഹിക്കപ്പെട്ടു. ഇവരുടെ മൂന്നാം ജന്മം കംസനും ശിശുപാലനും ആയിട്ടായിരുന്നു. കൃഷ്ണാവതാരത്തിൽ ഇവരും നിഗ്രഹിക്കപ്പെട്ടു. വാല്മീകിയുടെ രാമായണത്തിനു മുമ്പ് അഫ്ഗാൻ പ്രദേശത്തെ ഇടയരുടെ നാടോടിക്കഥയാണ് രാമായണത്തിന്റെ മൂല കഥ എന്നൊരു കിംവദന്തി ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ജൈന രാമായണവും, ബൗദ്ധരുടെ ദശരഥ ജാതകവും ഉണ്ടായത് ആദികാവ്യമായ വാല്മീകി രാമായണത്തിന് ശേഷം ആണ്. രാവണനെ വിശേഷപ്പെട്ട സന്യാസി യുടെ സ്ഥാനത്താണ് ജൈനർ കാണുന്നത്. ദശരഥ ജാതകത്തിൽ രാവണനെ കുറിച്ച് പരാമർശമില്ല. ഇതിൽ നിന്നും അറിയാവുന്നത് ധർമ്മത്തിന് വേണ്ടി വാദിക്കുന്നവർ രാവണനെ തെറ്റിന്റെയും തിന്മയുടെയും പ്രതീകമായാണ് കണക്കാക്കുന്നത് എന്നതാണ്. സീതാദേവിയെ ആക്രമിച്ച ശൂർപ്പണകയുടെ മൂക്കും മുലയും രാമ- ലക്ഷ്മണന്മാർ മുറിച്ചു കളഞ്ഞതിന്റെ അരിശത്തിലാണ് രാവണൻ സീതയെ തട്ടിക്കൊണ്ടുപോയത്. കുലം മുടിക്കാൻ തക്ക വിധമുള്ള രാവണന്റെ ദുഷ്പ്രവൃത്തികൾ മൂലം വീഭീഷണൻ എന്ന സഹോദരൻ ധർമ്മപക്ഷമായ ശ്രീരാമ പക്ഷത്തേക്ക് മാറിയിരുന്നു.ധർമ്മപക്ഷത്തു നിന്ന് സദുപദേശങ്ങൾ നൽകിയ വിഭീഷണനെ രാവണൻ സ്വരാജ്യത്തു നിന്നും ആട്ടിടിയോടിക്കുുകയാണ് ചെയ്തത്. പിതാവ് ബ്രാഹ്മണനായിട്ടും ഉത്തമ ഭക്തനായി വളർന്നിട്ടും തന്റെ മോശം ചെയ്തികൾ മാത്രമാണ് രാവണനെ ഒറ്റപ്പെടുത്തിയത് എന്ന് പ്രത്യേകം ഓർക്കണം. രാവണനെ വധിച്ചതിന്റെ പ്രായശ്ചിത്തമായി ബ്രഹ്മഹത്യാ പാപം നീക്കുന്ന ചടങ്ങുകൾ ശ്രീരാമൻ നിർവ്വഹിച്ചിരുന്നു. തിന്മയുടെ പ്രതീകമായി രാവണനെ നിർത്തുന്നത് ധർമ്മ വിരുദ്ധമായ കർമ്മങ്ങൾ അനുഷ്ഠിച്ചതുകൊണ്ടു മാത്രമാണ് എന്ന വാദഗതി ഉയർത്തുന്നവരും ഉണ്ട്.