റിക്സ്മ്യൂസിയം
From Wikipedia, the free encyclopedia
നെതർലാൻഡ്സിലെ ഒരു ദേശീയ മ്യൂസിയമാണ് റിജ്ക്സ്മ്യൂസിയം (Dutch: [ˈrɛiksmyˌzeːjʏm] ⓘ). [10][11] ആംസ്റ്റർഡാമിൽ സ്ഥിതി ചെയ്യുന്ന ഈ മ്യൂസിയം ഡച്ച് കലകൾക്കും ചരിത്രത്തിനുമായി സമർപ്പിച്ചിരിക്കുന്നു. വാൻ ഗോഗ് മ്യൂസിയം, സ്റ്റെഡെലിജ്ക് മ്യൂസിയം ആംസ്റ്റർഡാം, കൺസേർട്ട്ബൗവ് എന്നിവയ്ക്ക് സമീപമുള്ള ആംസ്റ്റർഡാം സൗത്തിലെ ബറോയിലെ മ്യൂസിയം സ്ക്വയറിലാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.[12]
സ്ഥാപിതം | 19 November 1798[1] |
---|---|
സ്ഥാനം | Museumstraat 1[2] Amsterdam, Netherlands |
Type |
|
Collection size | 1 million objects[3] |
Visitors | |
Director | Taco Dibbits [9] |
President | Jaap de Hoop Scheffer[9] |
Public transit access | Tram: 2 , 5 , 7 , 10 , 12 Bus: 26, 65, 66, 170, 172, 197[2] |
വെബ്വിലാസം | www |
1798 നവംബർ 19-ന് ഹേഗിൽ സ്ഥാപിതമായ റിജ്ക്സ്മ്യൂസിയം 1808-ൽ ആംസ്റ്റർഡാമിലേക്ക് മാറ്റി. ആദ്യം റോയൽ പാലസിൽ സ്ഥിതി ചെയ്തിരുന്ന ഈ മ്യൂസിയം പിന്നീട് ട്രിപ്പൻഹൂയിസിലേക്ക് മാറ്റുകയാണുണ്ടായത്.[1] പിയറി ക്യൂപ്പേഴ്സ് രൂപകല്പന ചെയ്ത നിലവിലുള്ള പ്രധാന കെട്ടിടം 1885-ൽ ആദ്യമായി സന്ദർശകർക്കായി തുറന്നു.[3] 2013 ഏപ്രിൽ 13-ന്, 375 മില്യൺ യൂറോ ചെലവഴിച്ച് പത്ത് വർഷമെടുത്ത നവീകരണത്തിന് ശേഷം, പ്രധാന കെട്ടിടം ബിയാട്രിക്സ് രാജ്ഞി വീണ്ടും സന്ദർശകർക്കായി തുറന്നു കൊടുത്തു.[13][14][15] 2013-ലും 2014-ലും, 2.2 ദശലക്ഷവും 2.47 ദശലക്ഷവും സന്ദർശകരുണ്ടായിരുന്ന ഈ മ്യൂസിയം നെതർലാൻഡ്സിൽ ഏറ്റവുമധികം ആളുകൾ സന്ദർശിച്ച മ്യൂസിയമായി കണക്കാക്കുന്നു.[6][16] രാജ്യത്തെ ഏറ്റവും വലിയ ആർട്ട് മ്യൂസിയം കൂടിയാണിത്.
1200-2000 കാലഘട്ടത്തിലെ 1 ദശലക്ഷം വസ്തുക്കളിൽ നിന്ന് കലയുടെയും ചരിത്രത്തിന്റെയും 8,000 വസ്തുക്കൾ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അവയിൽ റെംബ്രാൻഡ്, ഫ്രാൻസ് ഹാൽസ്, ജോഹന്നസ് വെർമീർ എന്നിവരുടെ ഏറ്റവും മികച്ച ചില കലാസൃഷ്ടികളും ഉൾപ്പെടുന്നു. ഏഷ്യൻ പവലിയനിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഒരു ചെറിയ ഏഷ്യൻ ശേഖരവും മ്യൂസിയത്തിലുണ്ട്.