റൗൾ കാസ്ട്രോ
From Wikipedia, the free encyclopedia
ലാറ്റിൻ അമേരിക്കൻ രാജ്യമായ ക്യൂബയുടെ പ്രസിഡന്റ് ആണ് റൗൾ കാസ്ട്രോ. 2008ൽ സഹോദരൻ ഫിദൽ കാസ്ട്രോ ക്യൂബയുടെ പ്രസിഡന്റു പദമൊഴിഞ്ഞപ്പോൾ ആണ് പകരമായി റൗൾ കാസ്ട്രോ അധികാരമേറ്റത്.[6] 2011 മുതൽ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ സെക്രട്ടറി കൂടിയാണ് റൗൾ കാസ്ട്രോ. 1959 മുതൽ2008 വരെ ക്യൂബൻ സായുധസേനാവിഭാഗത്തിന്റെ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
റൗൾ കാസ്ട്രോ | |
---|---|
ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം സെക്രട്ടറി | |
പദവിയിൽ | |
ഓഫീസിൽ 19 ഏപ്രിൽ 2011 31 ജൂലൈ 2006 – 19 ഏപ്രിൽ 2011 | |
Deputy | ജോസ് റെമോൺ മക്കാദെ |
മുൻഗാമി | ഫിദൽ കാസ്ട്രോ |
ക്യൂബയുടെ പ്രസിഡന്റ് | |
പദവിയിൽ | |
ഓഫീസിൽ 24 ഫെബ്രുവരി 2008 31 ജൂലൈ 2006 – 24 ഫെബ്രുവരി 2008 | |
Vice President | ജോസ് റെമോൺ മക്കാദെ |
മുൻഗാമി | ഫിദൽ കാസ്ട്രോ |
ക്യൂബൻ പ്രധാനമന്ത്രി | |
പദവിയിൽ | |
ഓഫീസിൽ 24 ഫെബ്രുവരി 2008 31 ജൂലൈ 2006 – 24 ഫെബ്രുവരി 2008 | |
മുൻഗാമി | ഫിദൽ കാസ്ട്രോ |
ചേരിചേരാ പ്രസ്ഥാനത്തിന്റെ സെക്രട്ടറി ജനറൽ | |
ഓഫീസിൽ 24 ഫെബ്രുവരി 2008 – 11 ജൂലൈ 2009 16 സെപ്തംബർ 2006 – 24 ഫെബ്രുവരി 2008 | |
മുൻഗാമി | ഫിദൽ കാസ്ട്രോ |
പിൻഗാമി | ഹുസ്നി മുബാറക്ക് |
ക്യൂബയുടെ വൈസ് പ്രസിഡന്റ് | |
ഓഫീസിൽ 2 ഡിസംബർ 1976 – 24 ഫെബ്രുവരി 2008 | |
രാഷ്ട്രപതി | ഫിദൽ കാസ്ട്രോ |
മുൻഗാമി | ഇല്ല |
പിൻഗാമി | ജോസ് റെമോൺ മക്കാദെ |
ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാം സെക്രട്ടറി | |
ഓഫീസിൽ 3 ഒക്ടോബർ 1965 – 19 ഏപ്രിൽ 2011 | |
ഒന്നാം സെക്രട്ടറി | ഫിദൽ കാസ്ട്രോ |
മുൻഗാമി | ഇല്ല |
പിൻഗാമി | ജോസ് റെമോൺ മക്കാദെ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Raúl Modesto Castro Ruz (1931-06-03) 3 ജൂൺ 1931 (92 വയസ്സ്) ബിറാൻ, ക്യൂബ |
രാഷ്ട്രീയ കക്ഷി | ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി |
പങ്കാളി | വിൽമ എസ്പിൻ (1959–2007) |
കുട്ടികൾ | ദെബോറ മരിയേല നീൽസ അലക്സാൺട്രോ |
അവാർഡുകൾ | ഹിറോ ഓഫ് ദ റിപ്പബ്ലിക്ക് ഓഫ് ക്യൂബ[1] ഓർഡർ ഓഫ് യാരോസ്ലാവ് മഡ്രി ഫസ്റ്റ് ഗ്രേഡ്[2] നാഷണൽ ഓർഡർ ഓഫ് മാലി[3] ക്വട്സൽ മെഡൽ[4] ഓർഡർ ഓഫ് പ്രിൻസ് ഡാനിയേൽ ഓഫ് ഗുഡ് ഫെയിത്ത് ഫസ്റ്റ് ഡിഗ്രി[5] |
ഒപ്പ് | |
Military service | |
Allegiance | ക്യൂബൻ റെവല്യൂഷണറി ആംഡ് ഫോഴ്സസ് |
Branch/service | 26ജൂലൈ മൂവ്മെന്റ് |
Years of service | 1953–1959 |
Rank | കമാണ്ടർ |
Battles/wars | ക്യൂബൻ വിപ്ലവം |
2006 ജൂലൈ 31 ന് ഫിദൽ കാസ്ട്രോ രോഗബാധിതനായതിനെത്തുടർന്ന് താൽകാലികമായി കൗൺസിൽ സ്റ്റേറ്റിന്റെ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തു. ക്യൂബയുടെ ഭരണഘടനയനുസരിച്ച്, പ്രസിഡന്റ് രോഗബാധിതനായി, ഭരണഘടന അനുശാസിക്കുന്ന കർത്തവ്യങ്ങൾ നടത്താൻ കഴിയാതിരിക്കുന്ന സമയത്ത് വൈസ് പ്രസിഡന്റിന് ആ സ്ഥാനമേറ്റെടുക്കാവുന്നതാണ്.2008 ഫെബ്രുവരി 24 ന് നാഷണൽ അസ്സംബ്ലി റൗളിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. രോഗത്തിൽ നിന്നും പൂർണ്ണമായി മുക്തി നേടിയിട്ടില്ലാത്തതിനാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ മത്സരിക്കുന്നില്ലെന്ന് ഫിദൽ പറഞ്ഞിരുന്നു.[7]
2011 മുതൽ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ സെക്രട്ടറി കൂടിയാണ് റൗൾ. 46 വർഷത്തോളം സഹോദരനായ ഫിദലിന്റെ കൂടെ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ രണ്ടാം സ്ഥാനക്കാരനായിരുന്നു റൗൾ. എന്നാൽ ശാരീരിക പ്രശ്നങ്ങൾ മൂലം ഫിദൽ സ്ഥാനമൊഴിഞ്ഞപ്പോൾ റൗൾ കേന്ദ്രകമ്മിറ്റിയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 2018 നുശേഷം, ഒരു രണ്ടാമൂഴത്തിനു താനുണ്ടാവുകയില്ലെന്ന് റൗൾ നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു.[8]