ഷമാഖി
From Wikipedia, the free encyclopedia
ഷമാഖി അസർബൈജാനിലെ ഷമാഖി റയോണിന്റെ തലസ്ഥാനമാണ്. സമ്പന്നമായ ഒരു പാരമ്പര്യമുള്ള ഈ നഗരം അതിന്റെ ചരിത്രത്തിലെ രണ്ട് സഹസ്രാബ്ദങ്ങളിലുടനീളം പ്രധാന രാഷ്ട്രീയ സംഭവവികാസങ്ങൾക്ക് പശ്ചാത്തലം ഒരുക്കിയിട്ടുണ്ട്. 2010 ലെ കണക്കുകൾ പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 31,704 ആയിരുന്നു. ഷമാഖി നർത്തകികളുടെ പരമ്പരാഗത നൃത്തത്തിനു പേരുകേട്ട ഈ പട്ടണത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന സൌമാക് കംബളങ്ങൾ ഏറെ പ്രശസ്തമാണ്.[1]
വസ്തുതകൾ Şamaxı, Country ...
Şamaxı | |
---|---|
City | |
Coordinates: 40°37′49″N 48°38′29″E | |
Country | Azerbaijan |
Rayon | Shamakhi |
• ആകെ | 6 ച.കി.മീ.(2 ച മൈ) |
ഉയരം | 709 മീ(2,326 അടി) |
(2010) | |
• ആകെ | 31,704 |
• ജനസാന്ദ്രത | 5,300/ച.കി.മീ.(14,000/ച മൈ) |
സമയമേഖല | UTC+4 (AZT) |
• Summer (DST) | UTC+5 (AZT) |
ഏരിയ കോഡ് | +994 2026 |
അടയ്ക്കുക
പതിനൊന്ന് വലിയ ഭൂകമ്പങ്ങൾ ഷമാഖിയെ പിടിച്ചുകുലുക്കിയിട്ടുണ്ടെങ്കിലും ബഹുമുഖമായ പുനർനിർമ്മാണങ്ങളിലൂടെ അത് ഷിർവാന്റെ സാമ്പത്തിക, ഭരണ തലസ്ഥാനമായും സിൽക്ക് റോഡിലെ പ്രധാന പട്ടണങ്ങളിലൊന്നായും നിലനിർത്തപ്പെട്ടു. പതിനൊന്ന് ഭൂകമ്പങ്ങളിൽ എട്ടിനേയും അതിജീവിച്ച ഒരേയൊരു കെട്ടിടമാണ് പത്താം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഷമാഖിയിലെ ജുമാ പള്ളി.