സൂസൺ വോജ്സിക്കി
യൂട്യൂബിന്റെ സി.ഇ.ഒ. / From Wikipedia, the free encyclopedia
ഓൺലൈൻ വീഡിയോ സർവീസായ യൂട്യൂബിന്റെ മേധാവിയാണ് സൂസൺ വോജ്സിക്കി (ജനനം : 5 ജൂലൈ 1968). പരസ്യത്തിന്റെയും മാർക്കറ്റിങിന്റെയും ചുമതല വഹിച്ചിരുന്ന ഗൂഗിൾ വൈസ് പ്രസിഡന്റായിരുന്നു വോജ്സിക്കി. [1][2]20 വർഷത്തിലേറെയായി അവർ ടെക് വ്യവസായത്തിൽ ജോലി നോക്കുന്നു.[3][4][5]
വസ്തുതകൾ സൂസൻ വോജ്സിക്കി, ജനനം ...
അടയ്ക്കുക
ഗൂഗിളിന്റെ സ്ഥാപനത്തിൽ വോജ്സിക്കി പങ്കാളിയാവുകയും 1999 ൽ ഗൂഗിളിന്റെ ആദ്യ മാർക്കറ്റിംഗ് മാനേജരാവുകയും ചെയ്തു. പിന്നീട് കമ്പനിയുടെ ഓൺലൈൻ പരസ്യ ബിസിനസ് നയിച്ച അവർ ഗൂഗിളിന്റെ വീഡിയോ സേവനത്തിന്റെ ചുമതല വഹിച്ചു. യൂട്യൂബിന്റെ വിജയം നിരീക്ഷിച്ച ശേഷം, 2006 ൽ യൂട്യൂബിനെ ഗൂഗിൾ ഏറ്റെടുക്കാൻ വോജ്സിക്കി നിർദ്ദേശിച്ചു, 2014 മുതൽ യൂട്യൂബിന്റെ സിഇഒ ആയി സേവനമനുഷ്ഠിച്ചുവരുന്നു..[6]
580 ദശലക്ഷം ഡോളർ ആസ്തിയാണ് വോജ്സിക്കിക്കുള്ളത്.[7]