സ്റ്റോക്ടൺ
From Wikipedia, the free encyclopedia
സ്റ്റോക്ടൺ, അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയയിലെ മദ്ധ്യ താഴ്വരയിൽ സ്ഥിതിചെയ്യുന്ന സാൻ ജോവാക്വിൻ കൗണ്ടിയുടെ ആസ്ഥാനമായ നഗരമാണ്.[18] 1849 ൽ ക്യാപ്റ്റൻ ചാൾസ് മരിയ വെബർ, 'റാഞ്ചോ കാമ്പോ ഡി ലോസ് ഫ്രാൻസെസെസ്' ഏറ്റെടുത്തതിനു ശേഷം സ്ഥാപിച്ച നഗരമാണ് സ്റ്റോക്ടൺ. യു.എസ്. നാവികനായിരുന്ന റോബർട്ട് എഫ്. സ്റ്റോക്ടണിൻറെ[19] ബഹുമാനാർത്ഥമാണ് നഗരത്തിനു നാമകരണം നടത്തപ്പെട്ടത്. സ്പാനിഷ് അല്ലെങ്കിൽ തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ഉത്ഭവത്തിലുള്ളതല്ലാത്ത പേരുള്ള ആദ്യ കാലിഫോർണിയൻ സമൂഹമായിരുന്നു ഇത്. വടക്കൻ സാൻ ജോവാക്വിൻ താഴ്വരയിലെ സാൻ ജോവാക്വിൻ നദിയോരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. കാലിഫോർണിയ ഡിപ്പാർട്ട്മെൻറ് ഓഫ് ഫിനാൻസിൻറെ 2017 ലെ കണക്കുകൂട്ടലിൽ ഈ നഗരത്തിലെ ജനസംഖ്യ 320,554 ആയിരുന്നു. ഇത് കാലിഫോർണിയയിലെ 13 ആമത്തെ വലിയ നഗരവും അമേരിക്കൻ ഐക്യനാടുകളിലെ 63 ആമത്തെ ഏറ്റവും വലിയ നഗരവുമാണ്.
സ്റ്റോക്ടൺ, കാലിഫോർണിയ | ||
---|---|---|
City and county seat | ||
City of Stockton | ||
Downtown Stockton's waterfront in June 2013. | ||
| ||
Nickname(s): | ||
Motto(s): "Stockton: All American City"[3] | ||
Location in San Joaquin County and the State of California | ||
Coordinates: 37°58′32″N 121°18′03″W | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | California | |
County | San Joaquin | |
Region | San Joaquin Valley | |
Incorporated | July 23, 1850[4] | |
നാമഹേതു | Robert F. Stockton | |
• Mayor | Michael Tubbs (D)[5] | |
• City council | Vice Mayor Christina Fugazi[6] Daniel Wright[7] Susan Lofthus[8] Michael Blower[9] Elbert Holman[10] Michael Tubbs[11] | |
• City manager | Kurt O. Wilson[12] | |
• State senator | Cathleen Galgiani (D)[13] | |
• Assemblymember | Susan Eggman (D)[13] | |
• City | 64.75 ച മൈ (167.70 ച.കി.മീ.) | |
• ഭൂമി | 61.67 ച മൈ (159.72 ച.കി.മീ.) | |
• ജലം | 3.08 ച മൈ (7.98 ച.കി.മീ.) 4.76% | |
ഉയരം | 13 അടി (4 മീ) | |
• City | 2,91,707 | |
• കണക്ക് (2016)[17] | 3,07,072 | |
• റാങ്ക് | 1st in San Joaquin County 13th in California 63rd in the United States | |
• ജനസാന്ദ്രത | 4,979.52/ച മൈ (1,922.60/ച.കി.മീ.) | |
• മെട്രോപ്രദേശം | 7,26,126 | |
സമയമേഖല | UTC-8 (Pacific) | |
• Summer (DST) | UTC-7 (PDT) | |
ZIP codes | 95201–95213, 95215, 95219, 95267, 95269, 95296–95297 | |
Area code | 209 | |
FIPS code | 06-75000 | |
GNIS feature IDs | 1659872, 2411987 | |
വെബ്സൈറ്റ് | www |