ജൊഹന്ന സിഗുറോർഡോട്ടിർ
From Wikipedia, the free encyclopedia
ജൊഹന്ന സിഗുറോർഡോട്ടിർ[1] (Icelandic pronunciation: [jou̯ːhana ˈsɪːɣʏrðartou̯htɪr]; ജനനം 4 ഒക്ടോബർ 1942) ഒരു ഐസ്ലാൻഡുകാരിയായ രാഷ്ട്രതന്ത്രജ്ഞയും ഐസ്ലാൻഡിലെ മുൻ പ്രധാനമന്ത്രിയും ആണ്.ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൽ സജീവമായ ഒരു ഉദ്യോഗസ്ഥയായി സേവനമനുഷ്ടിച്ച അവർ 1978 മുതൽ 2013 വരെ എംപി ആയി തെരഞ്ഞെടുക്കപ്പെട്ടു. 1987 മുതൽ 1994 വരെയും 2007 മുതൽ 2009 വരെ ഐസ്ലാൻഡിലെ സോഷ്യൽ അഫയേഴ്സ് ആന്റ് സോഷ്യൽ സെക്യൂരിറ്റി മന്ത്രിയായും ഇവർ നിയമിതയായി.1978 മുതൽ റെയ്ക്ജാവിക് മണ്ഡലത്തിലെ അൽത്തിങ് (ഐസ്ലാൻഡ് പാർലമെന്റ്) അംഗമായിരുന്ന അവർ എട്ടാമത്തെ തവണ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2009 ഫെബ്രുവരി 1-ന് ഐസ്ലാൻഡിലെ ആദ്യ വനിതാ പ്രധാനമന്ത്രിയും ലോകത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ലെസ്ബിയൻ നേതാവും ആയി മാറി.[2][3]ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്സ് മാഗസിൻ പട്ടികയിൽ അവർ ഇടം നേടിയിരുന്നു[4].
ജൊഹന്ന സിഗുറോർഡോട്ടിർ | |
---|---|
24 മത് ഐസ്ലൻഡ് പ്രധാനമന്ത്രി | |
ഓഫീസിൽ 1 February 2009 – 23 May 2013 | |
രാഷ്ട്രപതി | ഒലഫർ റാഗ്നർ ഗ്രിംസൺ |
മുൻഗാമി | ഗിയർ ഹാർഡ് |
പിൻഗാമി | സിഗ്മണ്ടൂർ ഡാവെ ഗൺലോഗ്സൺ |
സാമൂഹികകാര്യ സാമൂഹിക സുരക്ഷ മന്ത്രി | |
ഓഫീസിൽ 24 May 2007 – 1 February 2009 | |
പ്രധാനമന്ത്രി | ഗിയർ ഹാർഡ് |
മുൻഗാമി | Magnús Stefánsson (Social Affairs) Siv Friðleifsdóttir (Health and Social Security) |
പിൻഗാമി | Ásta Ragnheiður Jóhannesdóttir |
ഓഫീസിൽ 8 July 1987 – 24 June 1994 | |
പ്രധാനമന്ത്രി | Þorsteinn Pálsson സ്റ്റെയ്ൻഗ്രിമുർ ഹെർമൻസൺ ഡേവിഡ് ഓഡ്സൺ |
മുൻഗാമി | അലക്സാണ്ടർ സ്റ്റെഫാൻസൺ |
പിൻഗാമി | ഗുമുണ്ടൂർ ആർനി സ്റ്റെഫാൻസൺ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1942-10-04) 4 ഒക്ടോബർ 1942 (81 വയസ്സ്) റെയ്ജാവിക്, ഐസ്ലാന്റ് |
രാഷ്ട്രീയ കക്ഷി | സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (Before 1994) നാഷണൽ അവേക്കെനിങ് (1994–2000) സോഷ്യൽ ഡെമോക്രാറ്റിക് അലയൻസ് (2000–present) |
പങ്കാളികൾ | Þorvaldur Steinar Jóhannesson (1970–1987) Jónína Leósdóttir (2010–present) |
കുട്ടികൾ | 2 sons 1 stepson |