അടൽ ബിഹാരി വാജ്പേയി
അടൽ ബിഹാരി വാജ്പേയി ഇന്ത്യയുടെ 11-ാമത്തെ പ്രധാനമന്ത്രിയായിരുന്നു / From Wikipedia, the free encyclopedia
അടൽ ബിഹാരി വാജ്പേയി ഡിസംബർ 25, 1924 - 16 ആഗസ്റ്റ് 2018) ഇന്ത്യയുടെ 10-മത് പ്രധാനമന്ത്രിയായിരുന്നു. 1924 ഡിസംബർ 25ന് മധ്യപ്രദേശിലെ ഗ്വാളിയാറിൽ അദ്ദേഹം ജനിച്ചു. ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവായ അദ്ദേഹം മൂന്ന് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 1996 മെയ് 16ന് പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ആദ്യ മന്ത്രിസഭ 13 ദിവസത്തിനു ശേഷം രാജിവെച്ചു. 1998-ൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും 1999-ൽ എ. ഐ. എ. ഡി. എം. കെ പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് നടന്ന വിശ്വാസവോട്ട് അതിജീവിക്കാൻ കഴിഞ്ഞില്ല. 1999-ൽ നടന്ന പൊതുതിരഞ്ഞടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ ഭൂരിപക്ഷം നേടിയപ്പോൾ വീണ്ടും അദ്ദേഹം പ്രധാനമന്ത്രിയായി. 2004-ലെ പൊതുതിരഞ്ഞെടുപ്പ് വരെ തൽസ്ഥാനത്ത് തുടർന്നു. ജവഹർലാൽ നെഹ്രുവിനു ശേഷം തുടർച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ നേതാവാണ് വാജ്പേയി.പൊഖ്റാൻ ആണവ പരീക്ഷണവും(മേയ് 1998) കാർഗിൽ യുദ്ധവും 2001ലെ പാർലിമെന്റ് ആക്രമണവും നടന്നത് വാജ്പേയിയുടെ ഭരണകാലത്തായിരുന്നു. പരമോന്നത ബഹുമതിയായ ഭാരതരത്ന നൽകി രാജ്യം ആദരിച്ച അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് ശ്രീ അടൽ ബിഹാരി വാജ്പേയ്[2]. മൂത്രാശയ അണുബാധ, വൃക്ക സംബന്ധമായ രോഗങ്ങൾ കാരണം ഏറെ നാളായി ചികിത്സയിലായിരുന്ന വാജ്പേയി, ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വച്ച് 2018 ഓഗസ്റ്റ് 16-ന് വൈകുന്നേരം 5.05ന് അന്തരിച്ചു[3].
അടൽ ബിഹാരി വാജ്പേയ് | |
---|---|
11th ഇന്ത്യൻ പ്രധാനമന്ത്രി | |
മൂന്നാം തവണ | |
ഓഫീസിൽ 13 ഒക്ടോബർ 1999 – 22 മേയ് 2004 | |
മുൻഗാമി | എ.ബി. വാജ്പേയി |
പിൻഗാമി | മൻമോഹൻ സിംഗ് |
രണ്ടാം തവണ | |
ഓഫീസിൽ 19 മാർച്ച് 1998 – 26 ഏപ്രിൽ 1999 | |
മുൻഗാമി | ഐ. കെ.ഗുജ്റാൾ |
പിൻഗാമി | എ.ബി. വാജ്പേയി |
ഒന്നാം തവണ | |
ഓഫീസിൽ 16 മേയ് 1996 – 1 ജൂൺ 1996 | |
മുൻഗാമി | പി.വി. നരസിംഹ റാവു |
പിൻഗാമി | എച്ച്.ഡി. ദേവഗൗഡ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1924-12-25) 25 ഡിസംബർ 1924 (99 വയസ്സ്) ഗ്വാളിയാർ, ഗ്വാളിയർ സംസ്ഥാനം, ബ്രിട്ടീഷ് ഇന്ത്യ |
മരണം | 16 ഓഗസ്റ്റ് 2018(2018-08-16) (പ്രായം 93)[1] ഡൽഹി, ഇന്ത്യ |
രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി |
പങ്കാളി | വിവാഹിതനല്ല |
അൽമ മേറ്റർ | ഡി.എ.വി. കോളേജ് കാൺപൂർ |
ജോലി | പത്രപ്രവർത്തകൻ; കവി |
വെബ്വിലാസം | അടൽജീ.ഓർഗ് |