ചന്ദ്രശേഖർ
ഇന്ത്യയുടെ എട്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു. / From Wikipedia, the free encyclopedia
ചന്ദ്രശേഖർ സിംഗ് എന്നറിയപ്പെടുന്ന എസ്.ചന്ദ്രശേഖർ.(1927-2007) 1990 നവംബർ പത്ത് മുതൽ 1991 ജൂൺ 21 വരെ ഇന്ത്യയുടെ എട്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു. 1927 ജൂലൈ 1-നു ജനിച്ചു. 1962 മുതൽ 1977 വരെ ചന്ദ്രശേഖർ രാജ്യസഭാംഗമായിരുന്നു. വി.പി. സിംഗിനോടൊപ്പം ജനതാദൾ മന്ത്രിസഭയിൽ അംഗമായിരുന്ന ചന്ദ്രശേഖർ ജനതാദൾ പിളർത്തി പുതിയ ഒരു പാർട്ടി രൂപവത്കരിച്ചു. കോൺഗ്രസ് പിന്തുണയോടെ പുതിയ മന്ത്രിസഭ രൂപവത്കരിച്ച ചന്ദ്രശേഖർ ഇന്ത്യയുടെ 8-)മത്തെ പ്രധാനമന്ത്രിയായി. എങ്കിലും മന്ത്രിസഭയുടെ കാലാവധി 7 മാസമേ നീണ്ടുനിന്നുള്ളൂ. കോൺഗ്രസ് പുറമേനിന്നുള്ള പിന്തുണ പിൻവലിച്ചപ്പോൾ മാർച്ച് 6, 1991-ന് ചന്ദ്രശേഖർ രാജിവെച്ചു. എങ്കിലും വർഷത്തിന്റെ രണ്ടാം പകുതിയിൽ തിരഞ്ഞെടുപ്പു നടക്കുന്നതുവരെ പ്രധാനമന്ത്രിയായി തുടർന്നു. പാർലമെന്റിന്റെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പ്രവർത്തിക്കുന്നതിൽ ചന്ദ്രശേഖർ എന്നും ശ്രദ്ധാലുവായിരുന്നു. 1995 ഇൽ ഏറ്റവും മികച്ച പാർലമെന്റ് അംഗത്തിനുള്ള അവാർഡ് ചന്ദ്രശേഖറിനു ലഭിച്ചു. ഈ അവാർഡ് ലഭിക്കുന്ന ആദ്യത്തെ വ്യക്തിയാണ് ചന്ദ്രശേഖർ.
എസ്.ചന്ദ്രശേഖർ | |
---|---|
11th Prime Minister of India | |
ഓഫീസിൽ November 10, 1990 – June 21, 1991 | |
മുൻഗാമി | Vishwanath Pratap Singh |
പിൻഗാമി | P. V. Narasimha Rao |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1927-07-01)ജൂലൈ 1, 1927 Ibrahimpatti, United Provinces, British India |
മരണം | ജൂലൈ 8, 2007(2007-07-08) (പ്രായം 80) New Delhi, National Capital Territory of Delhi, India |
രാഷ്ട്രീയ കക്ഷി | Janata Dal / Samajwadi Janata Party (Rashtriya) |