ചിത്രം (ചലച്ചിത്രം)
മലയാള ചലച്ചിത്രം / From Wikipedia, the free encyclopedia
1988-ൽ പുറത്തിറങ്ങിയ പ്രിയദർശൻ സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ് ചിത്രം. മോഹൻലാൽ, രഞ്ജിനി, നെടുമുടി വേണു, പൂർണ്ണം വിശ്വനാഥൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ശ്രീനിവാസന്റെ കഥയെ ആസ്പദമാക്കി പ്രിയദർശൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഈ ചിത്രം പിന്നീട് ഹിന്ദിയിലും പുനർനിർമ്മിച്ചിട്ടുണ്ട്. ചോരി ചോരി എന്ന പേരിൽ മിഥുൻ ചക്രവർത്തി നായകനായിട്ടാണ് ഈ സിനിമ ഹിന്ദിയിൽ പുനർനിർമ്മിച്ചിട്ടുള്ളത്. മലയാളത്തിലെ ജനപ്രീതിനേടിയ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായി ചിത്രം കണക്കാക്കപ്പെടുന്നു.
വസ്തുതകൾ ചിത്രം, സംവിധാനം ...
ചിത്രം | |
---|---|
സംവിധാനം | പ്രിയദർശൻ |
നിർമ്മാണം | പി.കെ.ആർ. പിള്ള |
കഥ | ശ്രീനിവാസൻ |
തിരക്കഥ | പ്രിയദർശൻ |
അഭിനേതാക്കൾ | |
സംഗീതം |
|
ഗാനരചന | ഷിബു ചക്രവർത്തി |
ഛായാഗ്രഹണം | എസ്. കുമാർ |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
സ്റ്റുഡിയോ | ഷിർദ്ദി സായി ക്രിയേഷൻസ് |
വിതരണം | ഷിർദ്ദി സായി റിലീസ് |
റിലീസിങ് തീയതി | 1988 ഡിസംബർ 26 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 159 മിനിറ്റ് |
ആകെ | ₹ 4+ കോടി[1] |
അടയ്ക്കുക