മംഗോൾ സാമ്രാജ്യം
From Wikipedia, the free encyclopedia
13, 14 നൂറ്റാണ്ടുകളിൽ ഏഷ്യ, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലായി വ്യാപിച്ച് കിടന്നിരുന്ന ഒരു സാമ്രാജ്യമാണ് മംഗോൾ സാമ്രാജ്യം (മംഗോളിയൻ: Mongol-yn Ezent Güren listenⓘ; മംഗോളിയൻ സിറിലിക്: Монголын эзэнт гүрэн; കൂടാതെ റഷ്യൻ ക്രോണിക്കിളുകളിലെ Орда ("ഹോർഡ്")). ലോകചരിത്രത്തിൽ സമീപസ്ഥങ്ങളായ പ്രദേശങ്ങളെ മാത്രം ഉൾക്കൊള്ളുന്ന ഏറ്റവും വലിയ സാമ്രാജ്യമാണ് മംഗോൾ സാമ്രാജ്യം.[1] മംഗോളുകളുടെയും തുർക്കികുകളുടെയും ഏകീകരണത്തോടെ രൂപംകൊണ്ട ഈ സാമ്രാജ്യം 1206-ൽ ജെങ്കിസ് ഖാൻ ഭരണാധികാരിയായ ശേഷം നടത്തിയ കടന്നാക്രമണങ്ങളിലൂടെ കൂടുതൽ വിസ്തൃതമായി. 1279-ൽ ഏറ്റവുമധികം വിസ്തൃതി പ്രാപിച്ച ഈ സാമ്രാജ്യം ഡാന്യൂബ് മുതൽ ജപ്പാൻ കടൽ വരെയും ആർട്ടിക് മുതൽ കംബോജ വരെയും വ്യാപിച്ചു. അന്ന് 3.3 കോടി ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ടായിരുന്ന (ഭൂമിയുടെ ആകെ കരവിസ്തീർണത്തിന്റെ അഞ്ചിൽ ഒരു ഭാഗം) മംഗോൾ സാമ്രാജ്യത്തിൽ 10 കോടി ജനങ്ങൾ അധിവസിച്ചിരുന്നു. യൂറേഷ്യയുടെ ഭൂരിഭാഗവും ഉൾപ്പെട്ടിരുന്നതിനാൽ ഇതിനെ മംഗോൾ ലോക സാമ്രാജ്യം എന്നും വിശേഷിപ്പിക്കാറുണ്ട്.
മംഗോൾ സാമ്രാജ്യം Ikh Mongol Uls | |||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
1206–1368 | |||||||||||||||||||||||||||||||||||||||||||||||
തലസ്ഥാനം | |||||||||||||||||||||||||||||||||||||||||||||||
പൊതുവായ ഭാഷകൾ | |||||||||||||||||||||||||||||||||||||||||||||||
മതം |
| ||||||||||||||||||||||||||||||||||||||||||||||
ഗവൺമെൻ്റ് | Elective monarchy | ||||||||||||||||||||||||||||||||||||||||||||||
• 1206–1227 | Genghis Khan | ||||||||||||||||||||||||||||||||||||||||||||||
• 1229–1241 | Ögedei Khan | ||||||||||||||||||||||||||||||||||||||||||||||
• 1246–1248 | Güyük Khan | ||||||||||||||||||||||||||||||||||||||||||||||
• 1251–1259 | Möngke Khan | ||||||||||||||||||||||||||||||||||||||||||||||
• 1260–1294 | Kublai Khan | ||||||||||||||||||||||||||||||||||||||||||||||
• 1333–1370 | Toghan Temür Khan | ||||||||||||||||||||||||||||||||||||||||||||||
നിയമനിർമ്മാണം | Kurultai | ||||||||||||||||||||||||||||||||||||||||||||||
ചരിത്രം | |||||||||||||||||||||||||||||||||||||||||||||||
• Genghis Khan proclaims the "Great Mongol State" | 1206 | ||||||||||||||||||||||||||||||||||||||||||||||
• Death of Genghis Khan | 1227 | ||||||||||||||||||||||||||||||||||||||||||||||
• Pax Mongolica | 1210–1350 | ||||||||||||||||||||||||||||||||||||||||||||||
• Empire fragments | 1260–1264 | ||||||||||||||||||||||||||||||||||||||||||||||
• Fall of Yuan dynasty | 1368 | ||||||||||||||||||||||||||||||||||||||||||||||
• Collapse of the Chagatai Khanate | 1687 | ||||||||||||||||||||||||||||||||||||||||||||||
വിസ്തീർണ്ണം | |||||||||||||||||||||||||||||||||||||||||||||||
1279 | 33,000,000 km2 (13,000,000 sq mi) | ||||||||||||||||||||||||||||||||||||||||||||||
നാണയവ്യവസ്ഥ | Various [note 3] | ||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: | 31 countries
|
മംഗോളിയ എന്ന പ്രദേശത്തെ മംഗോൾ, ടർക്കിക് ജനവിഭാഗങ്ങളെ ചെങ്കിസ് ഖാന്റെ നേതൃത്വത്തിൽ ഈ സാമ്രാജ്യം ഏകീകരിച്ചു. 1206-ലാണ് ചെങ്കിസ് ഖാൻ എല്ലാ മംഗോളുകളുടെയും തലവനായി അവരോധിക്കപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ സാമ്രാജ്യം വളരെപ്പെട്ടെന്ന് അഭിവൃദ്ധി പ്രാപിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ പിൻഗാമികൾ എല്ലാ വശത്തേയ്ക്കും അധിനിവേശസേനകളെ അയച്ചു. [2][3][4][5][6][7] ഭൂഖണ്ഡമാകെ വ്യാപിച്ച സാമ്രാജ്യം കിഴക്കിനെയും പടിഞ്ഞാറിനെയും തമ്മിൽ ബന്ധിപ്പിക്കുകയും വ്യാപാരവും സാങ്കേതികവിദ്യാ കൈമാറ്റവും ആശയങ്ങളുടെ വ്യാപനവും വർദ്ധിപ്പിച്ച പാക്സ് മംഗോളിക്ക കൊണ്ടുവരുകയും ചെയ്തു.[8][9]
മംഗോൾ അധിനിവേശങ്ങൾ ലോകത്തിൽ ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടാക്കിയ യുദ്ധങ്ങളിൽ പെടുന്നു. കെ.എസ്. ലാൽ എന്ന ചരിത്രകാരന്റെ കണക്കുകൂട്ടലനുസരിച്ച് ഇന്ത്യൻ ഉപഭൂഘണ്ഡത്തിൽ മാത്രം മംഗോൾ അധിനിവേശത്തിൽ 8 കോടി പേർ മരിക്കുകയുണ്ടായി.[10] ഇറാനിൽ വംശഹത്യയും രോഗങ്ങളും ജലസേചനസംവിധാനങ്ങളുടെ നാശവും മൂലം വൻതോതിൽ കുടിയേറ്റവും ജനസംഖ്യയിൽ കുറവുമുണ്ടാകാൻ കാരണമായി. ഒരു കോടി മുതൽ ഒന്നരക്കോടി വരെ ആൾക്കാർ മരണമടഞ്ഞു എന്നും ഇരുപതാം നൂറ്റാണ്ടുവരെ മംഗോൾ അധിനിവേശത്തിനു മുൻപുള്ള ജനസംഖ്യ ഇറാനിൽ പിന്നീട് ഉണ്ടായിട്ടില്ല എന്നുമാണ് സ്റ്റീവ് ഹാൾ എന്ന ചരിത്രകാരൻ കണക്കാക്കുന്നത്.[11]
പിൻതുടർച്ചാവകാശം സംബന്ധിച്ചുള്ള തർക്കങ്ങളും യുദ്ധങ്ങളും മൂലം സാമ്രാജ്യം പലതായി വിഭജിക്കപ്പെട്ടു. ചെങ്കിസ് ഖാന്റെ പുത്രനും പിന്തുടർച്ചാവകാശിയുമായിരുന്ന ഓഗെഡൈ വഴിയാണോ അതോ മറ്റു പുത്രന്മാരായ ടോളൂയി, ചാഗതായ്, ജോച്ചി എന്നിവർ വഴിയാണോ പിന്തുടർച്ച സ്ഥാപിക്കപ്പെടുന്നത് എന്ന വിഷയത്തിന്മേലാണ് ഇദ്ദേഹത്തിന്റെ കൊച്ചുമക്കൾ തമ്മിൽ തർക്കമുണ്ടായത്. ഓഗഡൈയുടെ പിൻഗാമികളെയും ചാഗതായ്യുടെ പിൻഗാമികളെയും രക്തരൂക്ഷിതമായ കലാപത്തിലൂടെ ടോളൂയിയുടെ പിൻഗാമികൾ പുറത്താക്കുകയായിരുന്നു. ടോളൂയിയുടെ പിൻഗാമികൾ തമ്മിലും ഇതിനുശേഷം അധികാരത്തർക്കമുണ്ടായി. മോങ്ക്കെ ഖാൻ മരിച്ചശേഷം, വിവിധ കുറുൾതായി കൗൺസിലുകൾ ഒരേസമയം വിവിധ പിൻഗാമികളെ തിരഞ്ഞെടുത്തു. ടോളൂയിഡ് ആഭ്യന്തരയുദ്ധത്തിനുശേഷം ആറിക് ബോകെ, കുബ്ലായി ഖാൻ എന്നീ സഹോദരന്മാർ മറ്റുള്ള അധികാരമോഹികളായ പിൻതുടർച്ചക്കാരെ അമർച്ച ചെയ്യുക കൂടാതെ പരസ്പരം യുദ്ധം ചെയ്യുകയും ചെയ്തു.[12][13] അവസാനം കുബ്ലായി അധികാരം പിടിച്ചെടുത്തുവെങ്കിലും ചഗാതായിഡ്, ഓഗെദേയിഡ് കുടുംബങ്ങളെ പൂർണ്ണമായി തോൽപ്പിക്കാനായിരുന്നില്ല.
1260-ലെ ഐൻ ജലൂട്ട് യുദ്ധത്തിനു മുൻപുള്ള സമയമായിരുന്നു മംഗോൾ അധിനിവേശങ്ങളുടെ പരകോടി. യുദ്ധഭൂമിയിൽ ഒരു മംഗോൾ സൈന്യം തോൽപ്പിക്കപ്പെടുന്നത് ആദ്യമായി ഈ യുദ്ധത്തിലായിരുന്നു. മംഗോളുകൾ ലെവന്റ് ഭൂപ്രദേശത്തേയ്ക്ക് പിന്നീട് പലതവണ ആക്രമണം നടത്തുകയും 1299-ലെ വാദി അൽ-ഖസൻദാർ യുദ്ധത്തിലെ വിജയത്തിനുശേഷം ഇവിടം കുറച്ചുനാൾ പിടിച്ചടക്കി ഗാസ വരെ ആക്രമണം നടത്തുകയും ചെയ്തുവെങ്കിലും രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളാൽ പിന്നീട് ഇവിടെനിന്ന് പിൻവാങ്ങുകയായിരുന്നു.
1294-ൽ കുബ്ലായി ഖാന്റെ മരണസമയത്ത് മംഗോൾ സാമ്രാജ്യം പല ഖാനേറ്റുകളും സാമ്രാജ്യങ്ങളുമായി ഛിന്നഭിന്നമായി. വടക്കുപടിഞ്ഞാറുള്ള ഗോൾഡൻ ഹോർഡ് ഖാനേറ്റ്; പടിഞ്ഞാറുള്ള ചഗതായി ഖാനേറ്റ്; തെക്കുപടിഞ്ഞാറുള്ള ഇൽഖാനേറ്റ്; ആധുനിക ബൈജിംഗ് ആസ്ഥാനമായിരുന്ന യുവാൻ സാമ്രാജ്യം എന്നീ സാമ്രാജ്യങ്ങൾ സ്വന്തം താല്പര്യങ്ങൾക്കായാണ് പ്രവർത്തിച്ചത്.[14] 1304-ൽ പടിഞ്ഞാറുള്ള മൂന്ന് ഖാനേറ്റുകൾ ഹ്രസ്വകാലത്തേയ്ക്ക് യുവാൻ വംശത്തിന്റെ മേൽക്കോയ്മ അംഗീകരിക്കുകയുണ്ടായി.[15][16] 1368-ൽ മിംഗ് രാജവംശം യുവാൻ രാജവംശത്തെ പുറത്താക്കിയതോടെ മംഗോൾ സാമ്രാജ്യത്തിന് അവസാനമായി.