പി.വി. നരസിംഹ റാവു
ഇന്ത്യയുടെ ഒൻപതാമത്തെ പ്രധാനമന്ത്രി (1921-2004) / From Wikipedia, the free encyclopedia
പി.വി. നരസിംഹ റാവു (മുഴുവൻ പേര്: പാമൂലപാർഥി വെങ്കിട നരസിംഹറാവു)(ജനനം - 28 ജൂൺ 1921;മരണം- 23 ഡിസംബർ 2004) - ഇന്ത്യയുടെ ഒൻപതാമത്തെ പ്രധാനമന്ത്രി[1], ബഹുഭാഷാ പണ്ഡിതൻ, എഴുത്തുകാരൻ എന്നീ നിലകളിലും പ്രശസ്തനാണ്. താരപ്രഭ തെല്ലുമില്ലാതെ അധികാര രാഷ്ട്രീയത്തിന്റെ ഉയർന്ന പടികൾ ചവിട്ടിക്കയറിയ റാവു, തന്ത്രശാലിയായ രാഷ്ട്രീയ നേതാവായിരുന്നു. ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ പിതാവ് എന്നദ്ദേഹം പരാമർശിക്കപ്പെടാറുണ്ട്. നരസിംഹറാവു തുടങ്ങിവെച്ച സാമ്പത്തിക പരിഷ്കാരങ്ങളാണ് പിന്നീട് വന്ന പ്രധാനമന്ത്രിമാർ പിന്തുടർന്നത്. തകർച്ചയിലായ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ രക്ഷിക്കാനാണ് അദ്ദേഹം മൻമോഹൻ സിംഗിനെ സാമ്പത്തിക വകുപ്പ് മന്ത്രിയാക്കിയത്. ഭൂരിപക്ഷം തീരെ കുറഞ്ഞ ഒരു മന്ത്രിസഭയെ തന്ത്രങ്ങളിലൂടേയും, അനുനയിപ്പിക്കലുകളിലൂടേയും നയിക്കുകവഴി, ഇന്ത്യൻ രാഷ്ട്രീയത്തിലെ ചാണക്യൻ എന്ന പേരും നരസിംഹറാവുവിന് ചാർത്തി കിട്ടിയിരുന്നു.[2]
പി.വി. നരസിംഹ റാവു | |
---|---|
12മത് ഇന്ത്യൻ പ്രധാനമന്ത്രി | |
ഓഫീസിൽ ജൂൺ 21 1991 – മെയ് 16 1996 | |
മുൻഗാമി | ചന്ദ്രശേഖർ |
പിൻഗാമി | അടൽ ബിഹാരി വാജ്പേയ് |
മണ്ഡലം | നന്ദ്യാൽ, ആന്ധ്രപ്രദേശ് |
പ്രതിരോധ വകുപ്പു മന്ത്രി | |
ഓഫീസിൽ 6 മാർച്ച് 1993 – 16 മെയ് 1996 | |
മുൻഗാമി | ശരദ് പവാർ |
പിൻഗാമി | പ്രമോദ് മഹാജൻ |
ഓഫീസിൽ 31 ഡിസംബർ 1984 – 25 സെപ്തംബർ 1985 | |
പ്രധാനമന്ത്രി | രാജീവ് ഗാന്ധി |
മുൻഗാമി | രാജീവ് ഗാന്ധി |
പിൻഗാമി | എസ്. ചവാൻ |
വിദേശ കാര്യവകുപ്പു മന്ത്രി | |
ഓഫീസിൽ 31 മാർച്ച് 1992 – 18 ജനുവരി 1993 | |
മുൻഗാമി | മാധവ്സിംഗ് സോളങ്കി |
പിൻഗാമി | ദിനേഷ് സിംഗ് |
ഓഫീസിൽ 25 ജൂൺ 1988 – 2 ഡിസംബർ 1989 | |
പ്രധാനമന്ത്രി | രാജീവ് ഗാന്ധി |
മുൻഗാമി | രാജീവ് ഗാന്ധി |
പിൻഗാമി | വി.പി. സിംഗ് |
ഓഫീസിൽ 14 ജനുവരി 1980 – 19 ജൂലൈ 1984 | |
പ്രധാനമന്ത്രി | ഇന്ദിരാ ഗാന്ധി |
മുൻഗാമി | എസ്.എൻ. പ്രസാദ് മിശ്ര |
പിൻഗാമി | ഇന്ദിരാ ഗാന്ധി |
ആഭ്യന്തര വകുപ്പു മന്ത്രി | |
ഓഫീസിൽ 12 മാർച്ച് 1986 – 12 മെയ് 1986 | |
പ്രധാനമന്ത്രി | രാജീവ് ഗാന്ധി |
മുൻഗാമി | എസ്.ചവാൻ |
പിൻഗാമി | ഭൂട്ടാ സിംഗ് |
ഓഫീസിൽ 19 ജൂലൈ 1984 – 31 ഡിസംബർ 1984 | |
പ്രധാനമന്ത്രി | ഇന്ദിരാ ഗാന്ധി രാജീവ് ഗാന്ധി |
മുൻഗാമി | പ്രകാശ് ചന്ദ്ര സേഥി |
പിൻഗാമി | എസ്.ചവാൻ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1921-06-28)ജൂൺ 28, 1921 കരിംനഗർ, ആന്ധ്രപ്രദേശ്, ഇന്ത്യ |
മരണം | ഡിസംബർ 23, 2004(2004-12-23) (പ്രായം 83) ന്യൂ ഡെൽഹി, ഇന്ത്യ |
രാഷ്ട്രീയ കക്ഷി | കോൺഗ്രസ്സ്(ഐ) |
ജോലി | നിയമജ്ഞൻ, പൊതുപ്രവർത്തനം |
തന്റെ പാണ്ഡിത്യംകൊണ്ടും രാഷ്ട്രീയത്തിലെ അനുഭവസമ്പത്തുകൊണ്ടും ഇന്ത്യക്കു മറ്റു രാജ്യങ്ങളുമായി നല്ല നയതന്ത്ര ബന്ധം സ്ഥാപിച്ചെടുക്കാൻ നരസിംഹറാവുവിനു കഴിഞ്ഞു. കോമൺവെൽത്ത് രാജ്യങ്ങളുടേയും, ചേരിചേരാ പ്രസ്ഥാനത്തിന്റേയും ഒട്ടനവധി സമ്മേളനങ്ങളിൽ റാവു ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. ബാബരി മസ്ജിദ് വിഷയത്തിൽ നിസ്സഹായനായി നിന്നതിന് നരസിംഹറാവു ഏറെ പഴികേട്ടിരുന്നു. ഒന്നു ചെയ്യാതെ നിന്ന് കർ-സേവ നടത്താൻ മൗന അനുവാദം നൽകുകയായിരുന്നുവെന്ന് കോടതി ആരോപിച്ചിരുന്നു.[3] വൈവിദ്യ പൂർണമായ ഇന്ത്യയുടെ ഏറ്റവും വലിയ സാമൂഹിക പ്രേശ്നമായ ബാബരി മസ്ജിദ് പ്രേശ്നത്തിൽ മൂകാനാവുകായാണ് അദ്ദേഹം ചെയ്തത്,