വി.കെ. കൃഷ്ണമേനോൻ
ഇന്ത്യയുടെ നയതന്ത്രരംഗത്തെ സുപ്രധാന വ്യക്തിത്വമായിരുന്നു വെങ്ങാലിൽ കൃഷ്ണൻ കൃഷ്ണമേനോൻ എന്ന / From Wikipedia, the free encyclopedia
ഇന്ത്യയുടെ നയതന്ത്രരംഗത്തെ സുപ്രധാന വ്യക്തിത്വമായിരുന്നു വെങ്ങാലിൽ കൃഷ്ണൻ കൃഷ്ണമേനോൻ എന്ന വി.കെ. കൃഷ്ണമേനോൻ. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ അന്താരാഷ്ട്രരംഗത്തെ ഇടപെടലുകൾ പ്രധാനമായും കൃഷ്ണമേനോനെ മുൻനിർത്തിയായിരുന്നു. നെഹ്രുവിന്റെ വലംകയ്യായിരുന്നു അദ്ദേഹം, ഈ അടുപ്പം കൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിലെ ദ്വിതീയൻ എന്ന് അദ്ദേഹത്തെ ടൈം മാസിക വിശേഷിപ്പിച്ചിട്ടുണ്ട്. ചേരി ചേരാ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതിന് അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്.
വി.കെ. കൃഷ്ണമേനോൻ | |
---|---|
പ്രതിരോധ മന്ത്രി | |
ഓഫീസിൽ 17 ഏപ്രിൽ 1957 – 31 ഒക്ടോബർ 1962 | |
മുൻഗാമി | കൈലാസ് നാഥ് കട്ജു |
പിൻഗാമി | വൈ. ചവാൻ |
ലോകസഭാ അംഗം - തിരുവനന്തപുരം | |
ഓഫീസിൽ 1971–1974 | |
ലോക്സഭാംഗം മിഡ്നാപൂർ | |
ഓഫീസിൽ 1969–1971 | |
ലോക്സഭാംഗം - വടക്കൻ ബോംബെ | |
ഓഫീസിൽ 1957–1967 | |
ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ നയതന്ത്രപ്രതിനിധി | |
ഓഫീസിൽ 1952–1962 | |
രാജ്യസഭാംഗം | |
ഓഫീസിൽ 1953–1957 | |
ഇംഗ്ലണ്ടിലെ ഇന്ത്യൻ ഹൈകമ്മീഷണർ | |
ഓഫീസിൽ 1947–1952 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | വെങ്ങാലിൽ കൃഷ്ണൻ കൃഷ്ണ മേനോൻ (1896-05-03)3 മേയ് 1896 കോഴിക്കോട്, മലബാർ, മദ്രാസ് പ്രവിശ്യ, ബ്രിട്ടീഷ് ഇന്ത്യ successor6 predecessor7 successor7 |
മരണം | 6 ഒക്ടോബർ 1974(1974-10-06) (പ്രായം 78) ഡൽഹി, ഇന്ത്യ predecessor6 successor6 predecessor7 successor7 |
അന്ത്യവിശ്രമം | predecessor5 successor5 predecessor6 successor6 predecessor7 successor7 |
ദേശീയത | ഭാരതീയൻ |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് |
പങ്കാളിsuccessor6 | അവിവാഹിതൻ |
മാതാപിതാക്കൾ |
|
അൽമ മേറ്റർ | പ്രസിഡൻസി കോളേജ് ചെന്നൈ മദ്രാസ് ലോ കോളേജ് ലണ്ടൻ യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് |
Source | Parliament of India |
അദ്ദേഹത്തിന്റെ പ്രസംഗവൈഭവം പ്രസിദ്ധമാണ്, കശ്മീർ പ്രശ്നത്തിൽ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് നീണ്ട 8 മണിക്കൂറാണ് അദ്ദേഹം ഐക്യരാഷ്ട്രസഭയിൽ പ്രസംഗിച്ചത്.[1] ഇതുവരെ തിരുത്തപ്പെടാത്ത ഒരു ഗിന്നസ് റെക്കോഡാണ് ഈ സുദീർഘ പ്രസംഗം.[2] നയതന്ത്രപ്രതിനിധി, രാഷ്ട്രീയപ്രവർത്തകൻ എന്നതിലുപരി ഒരു എഴുത്തുകാരൻ കൂടിയായിരുന്നു കൃഷ്ണമേനോൻ. പെൻഗ്വിൻ ബുക്സിന്റെ ആദ്യകാല എഡിറ്റർമാരിലൊരാൾ കൂടിയാണ് കൃഷ്ണമേനോൻ.[3]
ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന് വിദേശരാജ്യങ്ങളിൽ നിന്നും പിന്തുണ ലഭിക്കുന്നതിനു കൃഷ്ണമേനോൻ വഹിച്ച പങ്ക് വലുതാണ്. ഇംഗ്ലണ്ടിൽ ഇന്ത്യൻ ലീഗ് ആരംഭിക്കുകയും, ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി പരമാവധി പിന്തുണ അവിടെ നിന്നും നേടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു. സ്വാതന്ത്ര്യത്തിനുശേഷം, ഇന്ത്യൻ വിദേശനയങ്ങളുടെ ജിഹ്വയായി കൃഷ്ണമേനോൻ മാറി. ഐക്യരാഷ്ട്രസഭയിലേക്കും, അമേരിക്കയിലേക്കുമുള്ള ഇന്ത്യൻ നയതന്ത്രസംഘത്തെ നയിച്ചത് കൃഷ്ണമേനോനായിരുന്നു. തിരികെ ഇന്ത്യയിൽ വന്ന കൃഷ്ണമേനോൻ സജീവരാഷ്ട്രീയത്തിലേക്കിറങ്ങുകയും, ലോകസഭയിലേക്കും, രാജ്യസഭയിലേക്കും നിരവധിതവണ വിവിധ മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇന്ത്യയുടെ പ്രതിരോധമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.