മൊറാർജി ദേശായി
ഇന്ത്യയുടെ ആദ്യത്തെ കോൺഗ്രസ് ഇതര മന്ത്രിസഭയിലെ പ്രധാനമന്ത്രിയുമായിരുന്നു / From Wikipedia, the free encyclopedia
മൊറാർജി ദേശായി (ഫെബ്രുവരി 29, 1896 - ഏപ്രിൽ 10, 1995) ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യയുടെ ആദ്യത്തെ കോൺഗ്രസ് ഇതര മന്ത്രിസഭയിലെ പ്രധാനമന്ത്രിയുമായിരുന്നു.[1] പ്രധാനമന്ത്രിപദത്തിലെത്തുന്ന ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് അദ്ദേഹം. (81-)മത്തെ വയസ്സിൽ). പാകിസ്താനും ഇന്ത്യയും തമ്മിലുള്ള പരസ്പരവൈര്യം ഇല്ലാതാക്കാൻ ദേശായി വളരെ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നയും, പാകിസ്താനിലെ പരമോന്നത ബഹുമതിയായ നിഷാൻ-ഇ-പാകിസ്താനും ലഭിച്ച ഏക പ്രധാനമന്ത്രി കൂടിയാണ് ദേശായി.
മൊറാർജി ദേശായി | |
---|---|
6-ആമത്തെ പ്രധാനമന്ത്രി | |
ഓഫീസിൽ 24 മാർച്ച് 1977 – 15 ജൂലൈ 1979 | |
രാഷ്ട്രപതി | ബാസപ്പ ദാനപ്പ ജട്ടി & നീലം സഞ്ജീവ റെഡ്ഡി |
മുൻഗാമി | ഇന്ദിരാ ഗാന്ധി |
പിൻഗാമി | ചരൺ സിംഗ് |
സാമ്പത്തിക വകുപ്പു മന്ത്രി | |
ഓഫീസിൽ 21 ഓഗസ്റ്റ് 1967 – 26 ഓഗസ്റ്റ് 1970 | |
മുൻഗാമി | ടി.ടി.കൃഷ്ണമാചാരി |
പിൻഗാമി | ഇന്ദിരാ ഗാന്ധി |
ഓഫീസിൽ 15 ഓഗസ്റ്റ് 1959 – 29 മെയ് 1964 | |
മുൻഗാമി | ജവഹർലാൽ നെഹ്രു |
പിൻഗാമി | ടി.ടി.കൃഷ്ണമാചാരി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1896-02-29)29 ഫെബ്രുവരി 1896 ഭാദെലി, ബോംബെ പ്രസിഡൻസി, ബ്രിട്ടീഷ് രാജ് |
മരണം | ഏപ്രിൽ 10, 1995(1995-04-10) (പ്രായം 99) ഡൽഹി, ഇന്ത്യ |
രാഷ്ട്രീയ കക്ഷി | കോൺഗ്രസ്സ് ( 1969 വരെ), കോൺഗ്രസ്സ്(O) (1969-1977), ജനതാ പാർട്ടി |
ജോലി | പൊതുജന സേവനം |
മുൻപ് ബോംബെ പ്രസിഡൻസിയും ഇപ്പോൾ ഗുജറാത്ത് സംസ്ഥാനത്തിന്റെ ഭാഗവുമായ ബൽസാർ ജില്ലയിലാണ് ദേശായി ജനിച്ചത്.[2] പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മുംബൈ വിൽസൺ കോളേജിൽ നിന്നും ബിരുദം കരസ്ഥമാക്കി. ഗുജറാത്ത് സിവിൽ സർവ്വീസിൽ ചേർന്നു. 1927-1928 കാലത്തെ കലാപത്തിൽ ഹൈന്ദവ സമുദായത്തോട് ആഭിമുഖ്യം കാണിച്ചതിന്റെ പേരിൽ ഗോധ്ര ജില്ലയിലെ കളക്ടർ സ്ഥാനം രാജിവെക്കേണ്ടി വന്നു.[3] കോൺഗ്രസ്സിലൂടെയാണ് രാഷ്ട്രീയ പ്രവേശം നടത്തിയത്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.[4]
1963 ൽ കോൺഗ്രസ്സിൽ കാമരാജ് പദ്ധതി നടപ്പിലാക്കിയപ്പോൾ ദേശായി കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു.[5] 1967 ൽ ഇന്ദിരാ ഗാന്ധി സർക്കാരിൽ സാമ്പത്തിക വകുപ്പിന്റെ ചുമതലയുള്ള ഉപപ്രധാനമന്ത്രിയായിരുന്നു. 1969 ൽ കോൺഗ്രസ്സ് പിളർന്നപ്പോൾ ഔദ്യോഗിക വിഭാഗത്തിന്റെ കൂടെ നിന്നു. പിന്നീട് ജനതാ പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ അതിൽ ചേർന്നു. 1975 ലെ അടിയന്തരാവസ്ഥകാലത്ത് ജയിലിലടക്കപ്പെട്ടു. 1977 ലെ പൊതു തിരഞ്ഞെടുപ്പിൽ ജനതാ പാർട്ടി അധികാരത്തിൽ വന്നപ്പോൾ ഐക്യകണ്ഠേന പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.[6]